​െഎ.എസ്​.എൽ; ജയം തുടർന്ന്​ പുണെ

പുണെ: കൊച്ചിയിൽ തുടങ്ങിയ വിജയം സ്വന്തം ഗ്രൗണ്ടിലും ആവർത്തിച്ച്​ പുണെ സിറ്റി. ​തുടർ തോൽവികൾക്കൊടുവിൽ കേരള ബ്ലാസ്​റ്റേഴ്​സിനെ ഒരു ഗോളിൽ കീഴക്കി നേടിയ ആത്​മവിശ്വാസവുമായി നാട്ടിലെത്തിയവർ കരുത്തരായ ഗോവയെ രണ്ട്​ ഗോളിന്​ തരിപ്പണമാക്കി മുന്നോട്ട്​.

മുൻനിരക്കാരായ ഗോവയെ മറുപടിയില്ലാത്ത രണ്ടു​ ഗോളിനാണ്​ പുണെ വീഴ്​ത്തിയത്​. കളിയുടെ 74ാം മിനിറ്റിൽ മാഴ്​സലീന്യോയും ഇഞ്ചുറി ടൈമിൽ മാർകോ സ്​റ്റാൻകോവിചുമാണ്​ പുണെക്കായി സ്​കോർ ചെയ്​തത്​. ഇതോടെ പുണെ ഏഴാം സ്​ഥാനത്തേക്ക്​ കയറി.

Tags:    
News Summary - isl; pune continue its victory -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.