മുംബൈ: െഎ.എസ്.എൽ രണ്ടാം സെമിയിലെ ആദ്യ പാദ പോരാട്ടത്തിൽ മുംബൈ എഫ്.സിയും എഫ്.സി ഗോവയു ം നേർക്കുനേർ. മുംബൈയുടെ തട്ടകത്തിലാണ് മത്സരം. ലീഗ് മത്സരത്തിൽ രണ്ടിലും തോൽപിച്ച ഗോവക്കാർക്കെതിരെ പകവീട്ടാൻ കൂടിയാണ് മുംബൈ സ്വന്തം കാണികൾക്കുമുന്നിൽ ഇറങ്ങുന്നത്.
ഗോവയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 5-0ത്തിനും മുംബൈയിൽ 2-0ത്തിനുമാണ് എഫ്.സി ഗോവ ജോർജ് കോസ്റ്റയുടെ സംഘത്തെ തോൽപിച്ചത്. തുർച്ചയായ ഒമ്പത് മത്സരങ്ങളിൽ തോൽവി അറിയാതെ കുതിക്കുന്നതിനിടയിലാണ് ഗോവക്കു മുന്നിൽ മുംബൈ തകർന്നടിഞ്ഞത്. 12 േഗാളുകൾ നേടി ടോപ് സ്കോറർ പട്ടികയിൽ രണ്ടാമതുള്ള മൊഡൗ സൗഗോയാണ് മുംബൈയുടെ സൂപ്പർ താരം. ഇൗ സെനഗാളുകാരെൻറ മികവാണ് ആതിഥേയരുടെ പ്രതീക്ഷയും. ആറു ഗോളുകൾക്ക് വഴിയൊരുക്കിയ കോഗോം താരം അർനോൾഡ് ഇസ്സോകോയും ഫോമിലെത്തിയാൽ എതിരാളികളെ മുംബൈക്ക് മെരുക്കാനാവും.
15 ഗോളുമായി വമ്പൻ ഫോമിലുള്ള ഫെറാൻ കൊറോമിനാസാണ് ഗോവയുടെ കരുത്ത്. ഒപ്പം ഇൗ സ്പാനിഷ് ഗോൾ മെഷീന് വഴിയൊരുക്കാൻ നാട്ടുകാരൻ കൂടിയായ എഡു ബഡിയയും ചേരുേമ്പാൾ മുംബൈക്ക് പ്രതിരോധം കനപ്പിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.