പുണെ: െഎ ലീഗിൽ ആദ്യ സീസണിൽ തന്നെ കിരീടത്തിൽ മുത്തമിട്ട് അത്ഭുതം സൃഷ്ടിച്ച ബംഗളൂരു എഫ്.സി മറ്റൊരു റെക്കോഡിലേക്കുള്ള പുറപ്പാടിലാണ്. ക്ലബിെൻറ പ്രഥമ െഎ.എസ്.എൽ സീസണിൽ തന്നെ കിരീടം ബംഗളൂരുവിലെത്തിക്കുക. ആദ്യപാദ സെമി പോരാട്ടത്തിന് ലീഗ് റൗണ്ടിലെ ഒന്നാം സ്ഥാനക്കാരായ ബംഗളൂരു, എഫ്.സി പുണെയെ നേരിടാൻ അവരുടെ തട്ടകത്തിലെത്തുേമ്പാൾ, നീലപ്പടയുടെ കോച്ച് ആൽബർട്ട് റോക്കക്ക് ഫൈനൽ ബർത്തല്ലാതെ മറ്റൊന്നും മനസ്സിലില്ല. ശിവ്ഛത്രപതി സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് ചൂടൻ േപാരിന് കിക്കോഫ്.
രണ്ടു മികവുറ്റ സ്ട്രൈക്കർമാരാണ് ഇരു ടീമിെൻറയും കുന്തമുന. വെനിേസ്വലൻ താരം മിക്കുവും (14 ഗോളുകൾ) ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയും (10) ഒരു വശത്ത് ബൂട്ടുകെട്ടുേമ്പാൾ, മറുതലക്കൽ ഗോളടിച്ചും അടിപ്പിച്ചും കളിയുടെ ഗതിമാറ്റുന്ന എമിലിയാനോ അൽഫാരോയും (9) മാഴ്സലീന്യോയും (8) മാറ്റുരക്കുന്നതാണ് മത്സരത്തിെൻറ ഹൈലൈറ്റ്.
ലീഗ് റൗണ്ടിൽ ഇതേ സ്റ്റേഡിയത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ബംഗളൂരുവിനായിരുന്നു ജയം. ഒരു ഗോൾ വഴങ്ങിയതിനു പിന്നാലെ മിക്കുവും ഛേത്രിയുമാണ് തിരിച്ചടിച്ച് ഒാറഞ്ച് പടയെ ഞെട്ടിച്ചത്. എന്നാൽ, അതിൽ കാര്യമില്ലെന്നാണ് റോക്ക പറയുന്നത്. ‘‘ലീഗ് റൗണ്ട് മറന്നേക്കുക. െഎ.എസ്.എല്ലിലെ ഏറ്റവും സുപ്രധാന ഘട്ടമാണിത്. എതിരാളികളെ ഒരിക്കലും വിലകുറച്ച് കാണില്ല. നന്നായി ഒരുങ്ങിത്തന്നെയാണ് കളിക്കെത്തുന്നത്.’’
ഹോം ഗ്രൗണ്ടിെൻറ ആനുകൂല്യത്തിൽ നീലപ്പടയെ കീഴടക്കാമെന്ന പ്രതീക്ഷയിലാണ് പുണെ കോച്ച് റാേങ്കാ െപാപോവിച്ച്. ലീഗ് റൗണ്ടിൽ ആറു മത്സരങ്ങളോളം തോറ്റെങ്കിലും അവസാന സമയത്തെ മികച്ച പ്രകടനത്തിലാണ് സെമിയുറപ്പിക്കുന്നത്. അതിവേഗത്തിൽ പ്രത്യാക്രമണം നടത്താനുള്ള ശേഷിയാണ് പുണെയുടെ പ്രത്യേകത. മലയാളി താരം ആഷിഖ് കുരുണിയൻ ആദ്യ ഇലവനിൽ തന്നെ ഉണ്ടായേക്കും. ‘‘നന്നായി ഒരുങ്ങിയാണ് ബംഗളൂരുവിനെ നേരിടുന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ ജയിക്കാനാവും. ടീമിലെ യുവതാരങ്ങളിൽ പ്രതീക്ഷയുണ്ട്’’ -പൊപോവിച്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.