ടോക്യോ: ലോകകപ്പിന് പന്തുരുളാൻ രണ്ടുമാസം മാത്രം ബാക്കിനിൽക്കെ ജപ്പാൻ ഫുട്ബാൾ ടീമിൽ അഴിച്ചുപണി. ജപ്പാന് ലോകകപ്പ് യോഗ്യത സമ്മാനിച്ച ബോസ്നിയൻ പരിശീലകൻ വാഹിദ് ഹലിൽഹോസിക്കിനെ പുറത്താക്കിയ ദേശീയ ഫുട്ബാൾ അസോസിയേഷൻ മുൻതാരം കൂടിയായ അകിറാ നിഷിനോയെ പുതിയ കോച്ചായി നിയമിച്ചു.
ടീമിലെ പടലപ്പിണക്കവും കളിക്കാരും കോച്ചും തമ്മിൽ സ്വരച്ചേർച്ചയില്ലായ്മയും കാരണമാണ് തിരക്കിട്ട നടപടിയെന്നാണ് റിപ്പോർട്ട്. ലോകകപ്പിന് മുന്നോടിയായ സൗഹൃദ മത്സരങ്ങളിൽ മാലിയോട് സമനില വഴങ്ങിയതും (1-1), യുെക്രയ്നോട് 2-1നേറ്റ തോൽവിയും കോച്ചിെൻറ പുറത്താകലിനുള്ള കാരണമായി. റഷ്യ ലോകകപ്പിൽ കൊളംബിയ, സെനഗൽ, പോളണ്ട് എന്നിവരടങ്ങിയ ഗ്രൂപ്പിലാണ് ജപ്പാന് മാറ്റുരക്കേണ്ടത്.
2014 ബ്രസീൽ ലോകകപ്പിൽ അൾജീരിയയെ നോക്കൗട്ട് റൗണ്ടിലെത്തിച്ച പ്രകടനത്തിെൻറ അടിസ്ഥാനത്തിലായിരുന്നു ഹലിൽഹോസിക്കിനെ 2015ൽ ജപ്പാൻ പരിശീലകനായി നിയമിച്ചത്. മികച്ച റെക്കോഡുമായി ഹോസിക് ഏഷ്യൻ യോഗ്യത ഗ്രൂപ് റൗണ്ടിൽ ജപ്പാനെ ജേതാക്കളാക്കി റഷ്യൻ ടിക്കറ്റ് സമ്മാനിക്കുകയും ചെയ്തു. ലോകകപ്പിനുള്ള ഒരുക്കത്തിനിടെയാണ് പുറത്താവൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.