​െഎ.എസ്​.എൽ: ജോ​ൺ ഗ്രി​ഗ​റി ചെ​ന്നൈ​യി​ൻ കോ​ച്ചാ​യി തു​ട​രും

ചെ​ന്നൈ: ര​ണ്ടു ത​വ​ണ ​െഎ.​എ​സ്.​എ​ൽ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യു​ടെ പ​രി​ശീ​ല​ക​നാ​യി ജോ​ൺ ഗ്രി​ഗ​റി​ തു​ട​രും. ഇം​ഗ്ലീ​ഷു​കാ​ര​നു​മാ​യി ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ ക​രാ​ർ പു​തു​ക്കി​യ​താ​യി ടീം ​മാ​നേ​ ജ്​​മ​​െൻറ്​ അ​റി​യി​ച്ചു. 2017-18 സീ​സ​ണി​ൽ ചെ​ന്നൈ​യി​ലെ​ത്തി​യ ഗ്രി​ഗ​റി ആ ​വ​ർ​ഷം​ത​ന്നെ ടീ​മി​നെ ചാ​മ്പ്യ​നാ​ക്കി​യി​രു​ന്നു.

ക​ഴി​ഞ്ഞ സീ​സ​ണി​ലെ കാ​ര്യ​മാ​യ പ്ര​ക​ട​നം കാ​ഴ്​​ച​വെ​ക്കാ​നാ​യി​ല്ലെ​ങ്കി​ലും സൂ​പ്പ​ർ ക​പ്പി​ൽ ടീ​മി​നെ റ​ണ്ണേ​ഴ്​​സ്​ അ​പ്പാ​ക്കി​യ​തും എ.​എ​ഫ്.​സി ക​പ്പി​ൽ യോ​ഗ്യ​ത നേ​ടി​ക്കൊ​ടു​ത്ത​തും നേ​ട്ട​മാ​യി. ചെ​ന്നൈ കു​ടും​ബ​ത്തോ​ടൊ​പ്പം ഒ​രു സീ​സ​ൺ​കൂ​ടി ചെ​ല​വ​ഴി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​ത്​ ഭാ​ഗ്യ​മാ​ണെ​ന്നും വ​രു​ന്ന സീ​സ​ണി​ൽ ടീം ​മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​മെ​ന്നും ഗ്രി​ഗ​റി പ്ര​തി​ക​രി​ച്ചു.

Tags:    
News Summary - John Gregory extends Chennaiyin FC stay to 2020

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.