ബ്വേനസ് എയ്റിസ്: ലോകകപ്പിലെ മോശം പ്രകടനത്തെത്തുടർന്ന് പരിശീലകൻ ജോർജ് സാംപോളിയെ അർജൻറീന പുറത്താക്കി. ഒാരോ സമനിലയും ജയവും തോൽവിയുമായി തപ്പിത്തടഞ്ഞ് നോക്കൗട്ടിലെത്തിയ മുൻ ചാമ്പ്യന്മാർ ഫ്രാൻസിനോട് 4-3ന് തോറ്റ് പുറത്താകുകയായിരുന്നു. ഗ്രൂപ് ഘട്ടത്തിൽ ക്രൊയേഷ്യയോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയതിന് പിന്നാലെ സാംപോളിയുടെ തൊപ്പി തെറിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു.
2022 വരെ കരാറുള്ള സാംപോളിക്ക് പരിശീലകനെന്ന നിലയിൽ ഒരു വർഷം മാത്രമാണ് പൂർത്തിയാക്കാൻ സാധിച്ചത്. കരാർ പൂർത്തിയാകുന്നതിനുമുമ്പ് പുറത്താക്കിയതിെൻറ നഷ്ടപരിഹാരമായി 20 ലക്ഷം ഡോളർ (ഏകദേശം 13.72 കോടി രൂപ) സാംപോളിക്ക് ലഭിച്ചേക്കുമെന്നാണ് സൂചന. സാംപോളിക്കു കീഴിൽ 15 മത്സരങ്ങൾ കളിച്ച അർജൻറീന ഏഴെണ്ണം ജയിച്ചപ്പോൾ നാലു വീതം മത്സരങ്ങളിൽ സമനിലയും തോൽവിയും ഏറ്റുവാങ്ങി.
2015ൽ അർജൻറീനയെ തോൽപിച്ച് കോപ അമേരിക്ക ചാമ്പ്യന്മാരായ ചിലിയെ പരിശീലിപ്പിച്ചിരുന്ന സാംപോളി 2017ൽ ലോകകപ്പ് യോഗ്യത നേടാൻ അർജൻറീന പാടുപെടുന്ന സമയത്താണ് ടീമിെൻറ പരിശീലകസ്ഥാനമേറ്റെടുത്തത്. ആദ്യ മൂന്ന് യോഗ്യതാ മത്സരങ്ങൾ സമനിലയിൽ കലാശിച്ചെങ്കിലും അവസാന കളിയിൽ എക്വഡോറിനെ 3-1ന് തകർത്താണ് അർജൻറീന റഷ്യയിലേക്ക് ടിക്കറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.