ബാഴ്സലോണ: സ്പാനിഷ് ക്ലബ് സെവിയ്യ സമ്മതം മൂളിയതോടെ, അർജൻറീന ദേശീയ ടീം പരിശീലക സ്ഥാനത്തേക്ക് ജോർജ് സാംപോളിയുടെ വരവ് ഉറപ്പായി. ചിലിയെ കോപ അമേരിക്ക ചാമ്പ്യന്മാരാക്കിയ ശേഷം കഴിഞ്ഞ ജൂണിൽ സെവിയ്യയിലെത്തിയ സാംപോളി ക്ലബുമായി ഒരുവർഷത്തെ കരാർ ബാക്കിനിൽക്കെയാണ് അർജൻറീനയിലെത്തുന്നത്. സെവിയ്യക്ക് 15 ലക്ഷം യൂറോ നഷ്ടപരിഹാരം നൽകിയാണ് അർജൻറീന ഫുട്ബാൾ അസോസിയേഷൻ നാട്ടുകാരൻ കൂടിയായ സാംേപാളിയെ ദേശീയ ടീമിെൻറ മുഖ്യ പരിശീലകനാക്കുന്നത്. ഇതുസംബന്ധിച്ച് ക്ലബുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചു. 2012 മുതൽ 2016 വരെ ചിലിയുടെ കോച്ചായ സാംപോളി, കഴിഞ്ഞ സീസണിൽ സെവിയ്യയിലെത്തിയ ശേഷം സ്പാനിഷ് ക്ലബിനെയും അടിമുടി മാറ്റിമറിച്ചു. ലാ ലിഗയിൽ ഏഴാം സ്ഥാനക്കാരായിരുന്ന സെവിയ്യയെ നാലിലെത്തിച്ച് ചാമ്പ്യൻസ് ലീഗ് പ്ലേഒാഫ് യോഗ്യത നൽകിയാണ് 57 കാരനായ അർജൻറീനക്കാരൻ ജന്മനാട്ടിലെത്തുന്നത്.
എഡ്ഗാർഡോ ബൗസയുടെ പിൻഗാമിയായെത്തുന്ന സാംപോളിയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികളാണ്. 2018 റഷ്യ ലോകകപ്പിൽ അർജൻറീനക്ക് യോഗ്യത നേടുകയെന്നതു തന്നെ പ്രധാനം. തെക്കനമേരിക്കൻ റൗണ്ടിൽ അഞ്ചാമതുള്ള അർജൻറീനക്ക് ശേഷിക്കുന്ന നാല് കളിയിലും ജയം അനിവാര്യമാണ്. അതിനു മുമ്പായി ജൂൺ ഒമ്പതിന് അർജൻറീന സൗഹൃദ മത്സരത്തിൽ ബ്രസീലിനെ നേരിടും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.