മഡ്രിഡ്: തൊട്ടതെല്ലാം പിഴച്ച റയൽ മഡ്രിഡിനെ ശരിയാക്കാൻ ഹൊസെ മൗറീന്യോ വരുമെന്ന് റ ിപ്പോർട്ടുകൾ. ലാ ലിഗയിലും കിങ്സ് കപ്പിലും എൽ ക്ലാസികോയിലും ചാമ്പ്യൻസ് ലീഗ് പ്ര ീക്വാർട്ടറിൽ അയാക്സിന് മുന്നിലും തോൽവി വഴങ്ങിയതോടെ കോച്ച് സാൻറിയാഗോ സൊളാ രിയുടെ കസേര തെറിക്കുമെന്ന് ഉറപ്പായതോടെയാണ് മുൻ പരിശീലകൻ കൂടിയായ മൗറീന്യോ യുടെ പേര് ഉയരുന്നത്.
എത്രയും വേഗത്തിൽ മൗറീന്യോ റയലിനൊപ്പം ചേരുമെന്ന് ‘ഗാർഡിയൻ’ പത്രം റിപ്പോർട്ട് ചെയ്യുന്നു. 2010 മുതൽ 2013 വരെ മൂന്ന് സീസണിൽ റയലിെൻറ പരിശീലകനായിരുന്ന മൗറീന്യോക്ക് രണ്ടാം വരവിനുള്ള സമയം തെളിഞ്ഞതായി മുൻ ക്ലബ് പ്രസിഡൻറ് റാമോൺ കാൾഡെറോൺ വ്യക്തമാക്കി. റയലിൽ ഒരു ലാ ലിഗ കിരീടവും കിങ്സ് കപ്പും സൂപ്പർ കോപയുമാണ് മൗറീന്യോയുടെ നേട്ടങ്ങൾ.
പെപ് ഗ്വാർഡിയോളക്ക് കീഴിൽ ബാഴ്സലോണ ജൈത്രയാത്ര നടത്തുന്ന സമയമായിരുന്നു ഇത്. റയലിൽനിന്ന് പടിയിറങ്ങിയ മൗറീന്യോ 2013-2015 കാലളയവിൽ ചെൽസിയിലായിരുന്നു. അടുത്തവർഷം മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തിയ പോർചുഗീസ് പരിശീലകൻ ക്ലബിെൻറ മോശം പ്രകടനത്തെ തുടർന്ന് ഇക്കഴിഞ്ഞ ഡിസംബറിൽ പുറത്താക്കപ്പെട്ടു.
ചാമ്പ്യൻസ് ലീഗിൽ അയാക്സിനോട് പിന്നിട്ടുനിൽക്കെ ഗാലറിയിലും മൗറീന്യോക്കുവേണ്ടി ശബ്ദമുയർന്നിരുന്നു. അതേസമയം, നേരേത്ത സെർജിയോ റാമോസുമായുള്ള മോശം ബന്ധമാണ് തിരിച്ചുവരവിന് ഭീഷണി ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.