ലണ്ടൻ: തോൽവികൾ തുടരുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ പരിശീലക കുപ്പായത്തിൽനിന്ന് ഹൊസെ മൗറീന്യോ പുറത്താവുമോ? ക്ലബ് ഫുട്ബാൾ ലോകത്തെ ചൂടുള്ള ചർച്ചയാണിത്. ശനിയാഴ്ച രാത്രിയിലെ യുനൈറ്റഡ്-ന്യൂകാസിൽ മത്സരഫലത്തെ ആശ്രയിച്ചിരിക്കും മൗറീന്യോയുടെ ഭാവിയെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ വെളിപ്പെടുത്തുകകൂടി ചെയ്തതോടെ ചൂടൻ കോച്ചിെൻറ നാളുകളെണ്ണുകയാണ് ആരാധലോകം.
എന്നാൽ, വാർത്തകളെല്ലാം നിഷേധിച്ച് യുനൈറ്റഡ് രംഗത്തെത്തി. അസംബന്ധമെന്നായിരുന്നു ക്ലബ് വക്താവിെൻറ പ്രതികരണം. പുറത്താക്കൽ വാർത്തയോട് രോഷത്തോടെയായിരുന്നു മുൻ ക്യാപ്റ്റനും യുനൈറ്റഡ് എക്സിക്യൂട്ടിവ് വൈസ് ചെയർമാനുമായ ഗാരി നെവില്ലെയുടെ പ്രതികരണം.
മികച്ച പരിശീലകനായ മൗറീന്യോക്ക് ക്ലബിെൻറ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൗറീന്യോക്ക് സമയദോഷം ക്ലബിെൻറ പിന്തുണയെത്രയുണ്ടായാലും മൗറീന്യോക്കറിയാം ഇത് നല്ലസമയമല്ലെന്ന്. കഴിഞ്ഞ ദിവസം നടന്ന വാർത്തസമ്മേളനത്തിൽ അദ്ദേഹം ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. തുടർച്ചയായി നാലു കളിക്കിടെ രണ്ടു തോൽവിയും രണ്ടു സമനിലയും വഴങ്ങിയ മൗറീന്യോയുടെ കോച്ചിങ് കരിയറിലും ഇത് അപൂർവ സംഭവമാണ്. ചാമ്പ്യൻസ് ലീഗിൽ വലൻസിയയോട് സമനിലയും പ്രീമിയർ ലീഗിൽ വെസ്റ്റ്ഹാമിനോട് 3-1ന് തോൽവിയും വഴങ്ങി. ലീഗ് പോയൻറ് പട്ടികയിൽ മൂന്നു തോൽവിയുമായി (10) പതിനൊന്നാം സ്ഥാനത്താണ് യുനൈറ്റഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.