‘ജസ്​റ്റിസ്​ ഫോർ ജോർജ്​’; പ്രതിഷേധത്തിൽ പങ്കുചേർന്ന്​ ഫുട്​ബാളർമാരായ എംബാപ്പെയും മ​െ​ക്കനിയും

പാരിസ്​: യു.എസിൽ വെള്ളക്കാരനായ പൊലീസുകാരൻെറ വംശവെറിക്കിരയായി മരിച്ച കറുത്ത വർഗക്കാരനായ ജോർജ്​ഫ്ലോയ്​ഡിന്​ നീതി ലഭ്യമാക്ക​ണമെന്നാവശ്യപ്പെട്ട്​ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾക്ക്​ പിന്തുണയുമായി ഫുട്​ബാൾ താരങ്ങളും. ഫ്രഞ്ച്​ ഫുട്​ബാൾ താരം കിലിയൻ എംബാപ്പെയും യു.എസിൻെറ വെസ്​റ്റോൺ മ​െക്കനിയുമാണ്​ പ്രതിഷേധങ്ങൾക്ക്​ പിന്തുണയർപ്പിച്ചത്​.

ശനിയാഴ്​ച ബുണ്ടസ്​ ലിഗയിൽ ഷാൽക്കെ മിഡ്​ഫീൽഡറായ മക്കനി ‘ജസ്​റ്റിസ്​ ഫോർ ജോർജ്​’ എന്നെഴുതിയ ആം ബാൻഡ്​ അണിഞ്ഞാണ്​ വെർഡർ ബ്രെമനെതിരെ കളത്തിലിറങ്ങിയത്​. മക്കനിയുടെ സ്വന്തം നാടായ ഡള്ളാസും പ്രതിഷേധത്തിൽ കത്തുകയാണ്​. ട്വിറ്ററിൽ ‘ജസ്​റ്റിസ്​ ഫോർ ജോർജ്ജ്​​’ എന്ന്​ കുറിച്ചാണ്​ എംബാപ്പെ തൻെറ പ്രതിഷേധം രേഖപ്പെടുത്തിയത്​.

ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടർന്ന് രാജ്യമെമ്പാടും ഉടലെടുത്ത പ്രക്ഷോഭം അമേരിക്കയിൽ അഞ്ചാം ദിവസവും തുടരുകയാണ്​. തിങ്കളാഴ്​ച രാത്രിയാണ്​ മി​നിയ​​പോ​ളി​സി​ൽ ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നാ​യ ജോ​ർ​ജ്​ ഫ്ലോ​യ്​​ഡി​നെ പൊ​ലീ​സുകാരൻ കഴുത്തിൽ കാലമർത്തി​ ശ്വാ​സം​മു​ട്ടി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ​ത്​. അറസ്റ്റിലായ ഡെറിക്​ ഷോവിന്​ എന്ന പൊലീസുകാരനെതിരെ മൂന്നാംമുറയുപയോഗിച്ച് കൊലപാതകം നടത്തിയ കുറ്റം ചുമത്തി. ജോർജ് ഫ്ലോയിഡിന് നീതി ലഭ്യമാക്കണമെന്നും കറുത്തവർക്ക് നേരെയുള്ള അതിക്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് യു.എസിലെ 30ലധികം നഗരങ്ങളിൽ​ പ്രക്ഷോഭകർ തെരുവിലിറങ്ങിയത്.

Tags:    
News Summary - 'Justice for George Floyd' - Mbappe & McKennie express solidarity as violent protests rage across US- sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.