ടൂറിൻ: മനസ്സിൽ ഉറപ്പിച്ചതെല്ലാം മൈതാനത്ത് അതേപോലെ നടപ്പാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രാത്രിയായ ിരുന്നു ഇത്. ‘എനിക്കും യുവൻറസിനും ഇതൊരു വിശേഷപ്പെട്ട രാത്രിയാണ്. ഫുട്ബാളിനൊരു മാന്ത്രിക രാത്രിയാവും’ -ച ാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ അത്ലറ്റികോ മഡ്രിഡിനെ ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന ഒറ്റയാൻ ചുരുട്ടി ക്കെട്ടുേമ്പാൾ തലേദിനം വാർത്താ സമ്മേളനത്തിൽ പറഞ്ഞ വാക്കുകൾ പലവുരു മന്ത്രിച്ചു. അത്രമാത്രം അമാനുഷികമായിരുന ്നു ടൂറിനിലെ അലയൻസ് സ്റ്റേഡിയത്തിൽ കണ്ടത്. കളിക്കളത്തിലെ 21 പേരെയും അപ്രസക്തമാക്കുന്ന പ്രകടനവുമായി ഫുട്ബാളിനെ അയാൾ സിംഗ്ൾ ഗെയിമാക്കി മാറ്റി.
തെൻറ പഴയ തട്ടകമായ മഡ്രിഡിൽ നടന്ന ആദ്യ പാദത്തിൽ 2-0ത്തിന് അത്ലറ്റികോ മഡ്രിഡിനോടേറ്റ തോൽവിയുടെ നിരാശകൾക്ക് പലിശസഹിതം മറുപടി നൽകിയ പ്രകടനം. പോർചുഗൽ താരത്തിെൻറ ഹാട്രിക് ഗോളിൽ 3-0ത്തിന് അത്ലറ്റികോയെ വീഴ്ത്തി യുവൻറസ് ക്വാർട്ടർ ഫൈനലിൽ ഇടംനേടി. ഇരു പാദങ്ങളിലുമായി 3-2െൻറ ജയം.
േജാർജിയോ ചെല്ലിനിയും ജൊവോ കാൻസിലോയും, ലിയനാർഡോ ബനൂചിയും അണിനിരന്ന പ്രതിരോധത്തെ കരുത്താക്കി മാറ്റിയാണ് ടൂറിനിൽ റൊണാൾഡോ കളംഭരിച്ചത്. നാലാം മിനിറ്റിൽ ചെല്ലിനിയുടെ ഷോട്ട് വലകുലുക്കിയെങ്കിലും ഒാഫ്സൈഡ് വിളിയിൽ കുരുങ്ങി. കളി ഗതിയുടെ സൂചനയായിരുന്നു അവിടെ കണ്ടത്. അൽവാരോ മൊറാറ്റയും അെൻറായിൻ ഗ്രീസ്മാനും നയിച്ച അത്ലറ്റികോയുടെ മുന്നേറ്റത്തെ പിടിച്ചുകെട്ടിയ ഇറ്റലിക്കാർ പന്തിനെ എതിർ പാതിയിൽ തന്നെ നിലനിർത്തി. 27ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോൾ പിറക്കുന്നത്. മധ്യവരയിൽ നിന്നെടുത്ത പന്തുമായി ഇടതു വിങ്ങിൽനിന്ന് ഫ്രെഡറികോ ബെർണാഡ്ഷി നൽകിയ ലോങ് ക്രോസിനെ പറന്നുയർന്ന് ഹെഡ് ചെയ്തപ്പോൾ പ്രതിരോധ താരം യുവാൻ ഫ്രാനും തൊടാനായില്ല. ഗോളി ഒബ്ലാകിനെ കീഴടക്കി പന്ത് വലയിൽ.
ആദ്യ പകുതിക്കു പിന്നാലെ 49ാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ. അതും അസാധ്യമായ ക്രിസ്റ്റ്യാനോ ടച്ചിൽ. മധ്യനിരയിൽനിന്ന് വൺടച്ചിലൂടെയെത്തിയ പന്തിനെ പോസ്റ്റിന് വാരകൾക്കകലെ നിന്നും ഇക്കുറി അളന്നുമുറിച്ചു നൽകിയത് ജൊവോ കാൻസിലോ. യവെ താരങ്ങളായ മാൻസുകിചും, െബ്ലയ്സ് മറ്റ്യുയിഡിലും ഫ്രെഡറികോയും കൂടിനിൽക്കെ, ഉയർന്നു ചാടിയ ക്രിസ്റ്റ്യാനോയുടെ ഹെഡർ പിഴച്ചില്ല. പന്ത് വലയിലേക്ക്. എന്നാൽ, ഗോളി ഒബ്ലക് തട്ടിയകറ്റിയെങ്കിലും പന്ത് വരകടന്നതായി റഫറിയുടെ വാച്ചിൽ തെളിഞ്ഞു. ഗോൾ ലൈൻ ടെക്നോളജിയുടെ കൃത്യനിഷ്ഠയിൽ ക്രിസ്റ്റ്യാനോയുടെ രണ്ടാം ഗോൾ. രണ്ടടിച്ച് കടം വീട്ടിയവർക്ക് പിന്നെ വേണ്ടത് ജയിക്കാനുള്ള ഗോൾ. ഡിബാലയും മോയ്സെ കീനും ഗ്രൗണ്ടിലെത്തി ആക്രമണം കനപ്പിച്ചു. ഇതിനിടെ 86ാം മിനിറ്റിലാണ് പെനാൽറ്റി പിറക്കുന്നത്. പോസ്റ്റിനുള്ളിൽ ഫ്രെഡറികോ ബെർനാഡെഷിയെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് റഫറിയുടെ വിസിൽ. കിക്കെടുത്ത ക്രിസ്റ്റ്യാനോ ഹാട്രിക് തികച്ച് യുവെയെ ക്വാർട്ടറിലേക്ക് നയിച്ചു.യുവൻറസിെനയും ക്രിസ്റ്റ്യാനോയെയും പ്രശംസിച്ചാണ് അത്ലറ്റികോ കോച്ച് സിമിയോണിയും മടങ്ങിയത്. ‘അദ്ദേഹം ലോകത്തെ മികച്ച ഫുട്ബാളറാണ്. ഇൗ ജയം അവർ അർഹിക്കുന്നു’ -സിമിയോണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.