റോം: ഇറ്റാലിയൻ ചാമ്പ്യൻ ക്ലബ് യുവൻറസിെൻറ പരിശീലകനായി ചെൽസിയുടെ മൗറിസിയോ സാറി എത്തിയേക്കും. ചെൽസിയുമായി യുവൻറസ് ധാരണയിലായതാണ് റിപ്പോർട്ട്. ഇംഗ്ലീഷ് പ്രീമിയർലീഗ് സീസണിനു പിന്നാലെ സാറി ചെൽസി വിടുന്നത് സംബന്ധിച്ച വാർത്തകൾ സജീവമായിരുന്നു.
എന്നാൽ, ഇതുവരെ നടപടിയായിട്ടില്ല. വൻതുക പ്രതിഫലത്തിന് മൂന്നു വർഷത്തേക്കാണ് യുവൻറസ് സാറിയെ സ്വന്തമാക്കുന്നത്. യൂറോപ ലീഗ് കിരീടവും പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനവുമെല്ലാം നേടിയിട്ടും സാറിയിൽ ചെൽസി ആരാധകർ സംതൃപ്തരല്ലെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.