ടൂറിൻ: യുവന്‍റസ് താരങ്ങളായ ഡാനിയൽ റുഗാനി, ബ്ലെയ്സ് മറ്റ്യൂഡി എന്നിവർ കോവിഡ് മുക്തരായതായി ക്ലബ് സ്ഥിരീകരിച്ച ു. ഇരുവരുടെയും സ്രവപരിശോധന ഫലം നെഗറ്റീവ് ആണ്.
ഇരുവരെയും വീട്ടിൽ നിരീക്ഷണത്തിലാക്കിയതായും ക്ലബ് അറിയിച്ച ു. ഇവർക്കൊപ്പം കോവിഡ് ബാധിതനായ പൗലോ ഡിബാല സുഖംപ്രാപിച്ചെങ്കിലും നിരീക്ഷണത്തിൽ തുടരുകയാണ്. കൂടുതൽ പരിശോധനഫലങ്ങൾ നെഗറ്റിവ് ആയാൽ മാത്രമേ താരത്തെ വീട്ടിലേക്ക് മാറ്റൂ.
മാർച്ച് 11നായിരുന്നു റുഗാനി കോവിഡ് ബാധിതനെന്ന് റിപ്പോർട്ട് ചെയ്തത്. പിന്നാലെ മറ്റ്യൂയിഡിയും, മാർച്ച് 21ന് ഡിബാലയും രോഗബാധിതനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.