മിലാൻ: ഇറ്റാലിയൻ ലീഗ് കപ്പിൽ നിലവിലെ ചാമ്പ്യന്മാരായ യുവൻറസ് പുറത്ത്. തുടർച്ചയായ അഞ്ചാം കിരീടം ലക്ഷ്യംെവച്ച് അറ്റ്ലാൻറക്കെതിരെ ക്വാർട്ടർ പോരാട്ടത്തിനിറങ്ങിയ യുവൻറസ് 3-0ത്തിന് തോറ്റു. തിമോതി കാസ്റ്റയ്നെ (37), ഡുവാൻ സെപാറ്റ (39, 86) എന്നിവരുടെ ഗോളിന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സംഘത്തിന് തിരിച്ചടിക്കാനായില്ല.
27ാം മിനിറ്റിൽ യുവൻറസിെൻറ പ്രധാന പ്രതിരോധ താരം ജോർജിയോ ചെല്ലിനിക്ക് പരിക്കേറ്റ് പുറത്തായത്, ചാമ്പ്യന്മാരുടെ ഡിഫൻസിൽ വിള്ളലുണ്ടാക്കി. മറ്റൊരു മത്സരത്തിൽ എ.എസ് റോമയെ ഫിയോറൻറീന 7-1ന് തരിപ്പണമാക്കി സെമിയിൽ പ്രവേശിച്ചു. എ.സി മിലാൻ കഴിഞ്ഞ ദിവസം 2-0ത്തിന് നാപോളിയെ തോൽപിച്ച് സെമിയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.