ടൂറിൻ: ഇറ്റാലിയൻ ലീഗ് കപ്പിൽ തോറ്റു പുറത്തായതിനു പിന്നാലെ, സീരി ‘എ’യിലും ചാമ്പ്യന്മാർക്ക് തിരിച്ചടി. സ്വന്തം തട്ടകത്തിൽ വിജയവഴിയിൽ തിരിച്ചെത്താനിറങ്ങിയ യുവൻറസിനെ പാർമ 3-3ന് സമനിലയിൽ പൂട്ടി. മികച്ച ഫോമിലുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടു ഗോൾ നേടി മുന്നിൽനിന്ന് നയിച്ചിട്ടും 12ാം സ്ഥാനക്കാരുടെ തിരിച്ചുവരവ് തടയാൻ യുവൻറസിനായില്ല. ഇതോടെ രണ്ടാം സ്ഥാനക്കാരായ നാപോളിയുമായുള്ള യുവൻറസിെൻറ പോയൻറ് വ്യത്യാസം ഒമ്പതായി.
3-1ന് മുന്നിൽ നിൽെക്കയാണ് അവസാന നിമിഷം യുവൻറസ് രണ്ടു ഗോൾ വഴങ്ങിയത്. പ്രതിരോധത്തിലെ വിശ്വസ്തൻ ചെല്ലിനി പരിക്കേറ്റുപുറത്തായത് ടീമിന് തിരിച്ചടിയായി. ക്രിസ്റ്റ്യാനോക്ക് (36, 66) പുറമെ, ഡാനിയേൽ റുഗാനിയാണ് യുവൻറസിെൻറ മൂന്നാം ഗോൾ നേടിയത്. അേൻറാണിയോ ബാരില്ല (64), ഗർവീന്യോ (74, 93) എന്നിവർ പാർമയുടെ ഗോൾ നേടി.
ബയേണിന് തോൽവി മ്യൂണിക്: ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണികിന് വീണ്ടും അപ്രതീക്ഷിത ഷോക്ക്. ബയർലെവർകൂസനെതിരെ ഒരു ഗോളിന് മുന്നിൽ നിന്നതിനുശേഷം മൂന്ന് ഗോളുകൾ വാങ്ങിക്കൂട്ടിയ ബയേൺ മ്യൂണികിന് 3-1െൻറ തോൽവി. സീസണിൽ ബയേണിെൻറ നാലാം തോൽവിയാണിത്. ലിയോൺ ഗോർടെകയുടെ (41) ഗോളിൽ ആദ്യം മുന്നിലെത്തിയ മ്യൂണികിനെതിരെ ലിയോൺ ബെയ്ലി (53), കെവിൻ വൊല്ലേൻഡ് (63), ലൂകാസ് അൽവാരോ (87) എന്നിവർ ചേർന്ന് തിരിച്ചടിക്കുകയായിരുന്നു.
ചെൽസി റീചാർജ്ഡ് ലണ്ടൻ: ബേൺമൗത്തിനോട് വമ്പൻ തോൽവി ഏറ്റുവാങ്ങിയ ചെൽസി വീണ്ടും വിജയവഴിയിൽ. ഹഡേഴ്സ് ഫീൽഡ് ടൗണിനെ 5-0ത്തിന് തകർത്തുവിട്ടാണ് ചെൽസി കിരീടപോരാട്ടത്തിലേക്ക് തിരിച്ചെത്തിയത്. മിലാനിൽനിന്നെത്തിയ ഗോൺസാലോ ഹിഗ്വെയ്ൻ (16, 69) രണ്ടു ഗോളുകളുമായി അക്കൗണ്ട് തുറന്ന മത്സരത്തിൽ എഡൻ ഹസാഡ് (45, 66), ഡേവിഡ് ലൂയിസ് (86) എന്നിവർ മറ്റു ഗോളുകൾ നേടി. ചെൽസി നാലാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.