മിലാൻ: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിറകിലേറി ഇറ്റാലിയൻ ലീഗില്‍ യുവന്‍റസ് മുന്നേറ്റം തുടരുന്നു. ഫ് രോസിനോണിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുവന്റസ് ജയിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റുമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോയാണ് മത്സരത്തില്‍ താരമായി.ഇരുപത്തിയൊന്ന് ജയത്തോടെ 66 പോയിന്‍റോടെ യുവന്‍റസ് ലീഗിൽ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള നപ്പോളിക്ക് 52 പോയിന്‍റാണുള്ളത്.
കളിയിലുടനീളം യുവന്‍റസ് തങ്ങളുടെ ആധിപത്യം നിലനിര്‍ത്തി. കളി തുടങ്ങി ആറ് മിനിറ്റിൽ അര്‍ജന്‍റീനിയന്‍ യുവതാരം പൌലോ ഡിബാല പെനാല്‍ട്ടി ബോക്സിന്‍റെ അതിരുകളില്‍ നിന്നും തൊടുത്ത ഷോട്ട് എതിരാളികളുടെ വലയിലെത്തി. പതിനാറാം മിനിറ്റില്‍ ലിയാനാര്‍ഡോ ബുനോച്ചി രണ്ടാം ഗോള്‍ നേടി. അറുപത്തിമൂന്നാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ വലകുലുക്കിയത്. ഇറ്റാലിയൻ ലീഗിൽ റോണോയുടെ 19ാം ഗോളാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.