കക്കാ വിരമിച്ചു

ബ്രസീലി​​​​െൻറ സ്​റ്റാർ മിഡ്ഫീൽഡർ കക്കാ അന്താരാഷ്​ട്ര ഫുട്​ബോളിൽ നിന്നും വിരമിച്ചു. എ.സി മിലാൻ, റയൽ മാഡ്രിഡ്​ എന്നീ ടീമുകൾക്ക്​ വേണ്ടി കളിച്ച താരം ഞായറാ​ഴ്​ചയാണ്​ വിരമിക്കൽ തീരുമാനം ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്​. 

35 വയസ്സുകാരനായ കക്കാ ഒാർലാ​േൻറാ സിറ്റിയുമായുള്ള കരാർ ഇൗ വർഷത്തോടെ അവസാനിപ്പിക്കു​മെന്ന്​ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കക്കായെ സ്​റ്റാറാക്കിയ മിലാനിലേക്കുള്ള തിരിച്ച്​ പോക്കിനെ കുറിച്ചുള്ള സൂചനയും നൽകി.എ.സി മിലാൻ ക്ലബിൽ കളിക്കാനല്ല മറിച്ച്​. ക്ലബ്​ മാനേജർ, സ്​പോർട്ടിങ്​ ഡയറക്​ടർ, പോലുള്ള ഏതെങ്കിലും റോളിൽ മിലാൻ ടീമി​​​​െൻറ ഭാഗമാകാനാണ്​ ത​​​​െൻറ ആഗ്രഹമെന്ന്​ കക്കാ ഒരു ​ബ്രസീലിയൻ ചാനലിന്​ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

2007 ലെ ചാംപ്യൻസ്​ ലീഗ്​ കിരീടനേട്ടത്തിന്​ ശേഷം മിലാൻ ക്ലബി​​​​െൻറ മാനേജിങ്​ ടീമിലേക്ക്​ ക്ഷണിച്ചിരുന്നെങ്കിലും അന്ന്​ കക്കാ അത്​ നിരസിച്ചിരുന്നു. ‘‘ഒരു പ്രൊഫഷണൽ ഫുട്​ബോളറാവാൻ ഞാൻ ഒരുപാട്​ കഷ്​ടപ്പെട്ടിട്ടുണ്ട്​. ഇനി പുതിയ റോളിലേക്ക്​ വരു​േമ്പാൾ അതിന്​ വേണ്ടി കഠിനാധ്വാനം ചെയ്യണം’’ കക്കാ പറഞ്ഞ​ു. ബ്രസീലി​​​​െൻറ ദേശീയ ടീമിന്​ വേണ്ടിയും എ.സി മിലാൻ ക്ലബിന്​ വേണ്ടിയുമാണ്​ കക്കാ കൂടുതൽ ബൂട്ടണിഞ്ഞത്​. സാവോ പോളോയാണ്​ കക്കായുടെ ആദ്യ ക്ലബ്​. 2002 ൽ ബ്രസീൽ ലോകകപ്പ്​ ജേതാക്കളായപ്പോൾ കക്കാ ടീമിലുണ്ടായിരുന്നു. 2007 ലെ വേൾഡ്​ പ്ലെയർ ഒാഫ്​ ദി ഇയർ പുരസ്​കാരവും നേടിയിരുന്നു.


 

Tags:    
News Summary - Kaka Retires-Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.