കൊച്ചി: െഎ.എസ്.എല്ലിൽ അവസാനസ്ഥാനം ഒഴിവാക്കുന്നതിനുള്ള പോരാട്ടത്തിൽ നിർണായക മായ മത്സരം ഇന്ന്. മൂന്ന് റൗണ്ട് മത്സരങ്ങൾമാത്രം ശേഷിക്കെ പ്ലേ ഒാഫ് സാധ്യത അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്.സിയും തമ്മിൽ കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കൊമ്പുകോർക്കുേമ്പാൾ ഇരു ടീമുകൾക്കും നഷ്ടപ്പെടാനൊന്നുമില്ലാത്ത അവസ്ഥയാണ്. 15 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് 11ഉം ചെന്നൈയിന് എട്ടും പോയൻറാണുള്ളത്. ഇന്ന് ജയിച്ചാൽ നെലോ വിൻഗാഡയുടെ ടീമിന് 14 പോയൻറുമായി ഒമ്പതാം സ്ഥാനം ഏറക്കുറെ ഉറപ്പാക്കാം.
ചെന്നൈയിൻ ജയിച്ചാൽ പോയൻറ് നിലയിൽ ബ്ലാസ്റ്റേഴ്സിന് ഒപ്പമെത്തും. രണ്ടു ഗോളിൽ കൂടുതൽ വ്യത്യാസത്തിൽ ജയിച്ചാൽ ഗോൾ ശരാശരിയിൽ കേരള ടീമിനെ മറികടക്കുകയും ചെയ്യാം. സീസണിലെ ആദ്യ കളിയിൽ എ.ടി.കെയെ തോൽപിച്ച ബ്ലാസ്റ്റേഴ്സ് പിന്നീടുള്ള 14 മത്സരങ്ങളിൽ ജയമറിഞ്ഞിട്ടില്ല. ദയനീയമായി സീസൺ തുടങ്ങിയ ചെന്നൈയാവെട്ട അവസാന മത്സരത്തിൽ കരുത്തരായ ബംഗളൂരു എഫ്.സിയെ അട്ടിമറിച്ചതിെൻറ ആവേശത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.