മഡ്ഗാവ്: ചെന്നൈയിനെ മൂന്നു ഗോളിന് തകർത്ത് ആത്മവിശ്വാസം തിരിച്ചുപിടിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് െഎ.എസ്.എല്ലിലെ പവർഹൗസുകളായ എഫ്.സി ഗോവയുടെ തട്ടകത്തിൽ. സെമി-സൂപ്പർ കപ്പ് പ്രതീക്ഷകൾ അസ്തമിച്ച മഞ്ഞപ്പടക്ക് നഷ്ടപ്പെട്ട ആരാധക പിന്തുണയും അഭിമാനവും വീണ്ടെടുക്കാനുള്ള പോരാട്ടമാണ് ഇനി. അതേസമയം, 28 പോയൻറുമായി േപായൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഗോവക്ക് ഇന്ന് ജയിച്ചാൽ ഒന്നാം സ്ഥാനക്കാരായ ബംഗളൂരുവിനൊപ്പമെത്താം.
പുതിയ കോച്ച് നിലോ വിൻഗാഡക്കു കീഴിൽ ബ്ലാസ്റ്റേഴ്സ് അറ്റാക്കിങ്ങിന് മൂർച്ചകൂടിയിട്ടുണ്ടെങ്കിലും സെർജിയോ ലൊബേറയുടെ ഗോവയോട് പോരടിക്കാനാവുമോയെന്ന് കാത്തിരുന്ന് കാണണം. അവസാന അഞ്ചു മത്സരങ്ങളിൽ തോൽവി അറിയാത്തവരാണ് ഗോവ. ഫെറാൻ കൊറോമിനാസിെൻറ നേതൃത്വത്തിലുള്ള മുന്നേറ്റവും കാർലോസ് പെന നയിക്കുന്ന പ്രതിരോധവും എടുത്തുപറയേണ്ടതാണ്. നിലവിൽ 13 ഗോളുമായി കൊറോ ടോപ് സ്കോററാണ്. അവസാന അഞ്ചു മത്സരത്തിൽ നാലെണ്ണത്തിലും ഗോവ ഗോൾ വഴങ്ങിയിട്ടില്ലെന്നത് പ്രതിരോധത്തിെൻറ ശക്തി വിളിച്ചോതുന്നു. ബ്ലാസ്റ്റേഴ്സിെൻറ ബാൾക്കൺ താരങ്ങളായ സ്ട്രൈക്കർമാർക്ക് ഗോവൻ പ്രതിരോധം വകഞ്ഞുമാറ്റാൻ വിയർപ്പൊഴുക്കേണ്ടിവരുമെന്ന് ഉറപ്പാണ്. 16 മത്സരങ്ങളിൽനിന്ന് രണ്ടുജയം മാത്രമുള്ള ബ്ലാസ്റ്റേഴ്സ് 14 പോയൻറുമായി എട്ടാമതാണ്. ബ്ലാസ്റ്റേഴ്സിന് രണ്ടും ഗോവക്ക് മൂന്നും മത്സരങ്ങളാണ് ബാക്കിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.