കൊച്ചി: ജയിച്ചുകാണാനുള്ള വലിയ ആഗ്രഹവുമായി കേരള ബ്ലാസ്റ്റേഴ്സ് ഇടവേളക്കുശേഷം വീണ്ടും സ്വന്തം തട്ടകത്തിൽ പന്തു തട്ടാനിറങ്ങുന്നു. സീസണിൽ ഒരേയൊരു തവണ മാത്രം തോറ്റിട്ടുള്ള ഉരുക്കുവീരന്മാരായ ജാംഷഡ്പുർ എഫ്.സിയാണ് ബ്ലാസ്റ്റേഴ്സ് മണ്ണിൽ എതിരാളികളായെത്തുന്നത്. വിടാതെ പിന്തുടരുന്ന സമനിലക്കുരുക്കഴിച്ച്, പ്ലേ ഓഫ് പോരാട്ടത്തിലേക്ക് തിരിച്ചെത്താനും ആെളാഴിഞ്ഞുകിടക്കുന്ന ഗാലറി നിറക്കാനും ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിച്ചേ മതിയാവൂ. ഏഴു മത്സരങ്ങൾ പൂർത്തിയായപ്പോൾ, മൂന്ന് ജയങ്ങളും മൂന്ന് സമനിലയുമുള്ള ജാംഷഡ്പുർ 12 പോയൻറുമായി നാലാമതാണ്. അതേസമയം, ഒരു മത്സരം മാത്രം ജയിച്ച ബ്ലാസ്റ്റേഴ്സ്, മൂന്ന് തോൽവിയും മൂന്ന് സമനിലയുമായി ആറു പോയേൻറാടെ എട്ടാമതാണ്.
ബ്ലാസ്റ്റേഴ്സ് തെറ്റ് തിരുത്തണം
കൊൽക്കത്തക്കെതിരായ ആദ്യ മത്സരം ജയിച്ചതിനു ശേഷം, ബ്ലാസ്റ്റേഴ്സ് താരങ്ങൾ ചിരിച്ചുകൊണ്ടു കളം വിട്ടിട്ടില്ല. തുടർമത്സരങ്ങളിലെല്ലാം തോൽവിയും സമനിലയും മാത്രം. പരിക്കും ഫോമില്ലായ്മയും കോച്ച് എൽകോ ഷട്ടോറിയുടെ കണക്കുകൂട്ടൽ തെറ്റിച്ചതോടെ, പാതി പിന്നിടുേമ്പാഴും സീസണിൽ താളം കണ്ടെത്താനാവാതെ വിയർക്കുകയാണ്. തോൽക്കുന്ന മത്സരത്തെക്കാൾ നിരാശയുണ്ടാക്കുന്നത് മുന്നിൽ നിന്നശേഷം അവസാനനിമിഷം ഗോൾ വഴങ്ങുന്ന ‘പതിവു പല്ലവി’യാണ്. അവസാന രണ്ടു മത്സരത്തിലും അതു കണ്ടു. ഗോളടിച്ച ആവേശത്തിൽ പ്രതിരോധനിര ഉത്തരവാദിത്തം മറക്കുന്ന കാഴ്ച. ഗോവക്കെതിരായ മത്സരത്തിൽ, മൂന്ന് പോയൻറ് പോക്കറ്റിലാക്കി എന്നുറപ്പിച്ച ഘട്ടത്തിലാണ് ഗോൾ വഴങ്ങി ബ്ലാസ്റ്റേഴ്സ് വിജയാഘോഷത്തിനുള്ള അവസരം കളഞ്ഞുകുളിച്ചത്. മുംബൈക്കെതിരായ എവേ മത്സരത്തിലും അത് തുടർന്നു. ഇതിനുള്ള പരിഹാരമാണ് കോച്ച് ആലോചിക്കുന്നത്. പരിക്കിെൻറ ആശങ്കകൾ ഏറക്കുറെ പരിഹരിച്ചുകഴിഞ്ഞു. മധ്യനിരയിൽ ബ്ലാസ്റ്റേഴ്സിെൻറ കടിഞ്ഞാൺ മാരിയോ ആർക്വസ് പരിശീലനത്തിറങ്ങിയെന്നാണ് വ്യാഴാഴ്ച കോച്ച് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പൂർണ ഫിറ്റ്നസ് കൈവരിച്ചിട്ടില്ലെങ്കിലും അവസാന നിമിഷങ്ങളിൽ താരത്തിന് ഇറങ്ങാനാവുമെന്നാണ് പ്രതീക്ഷ. പേശീവലിവുമൂലം മുംബൈക്കെതിരായ മത്സരത്തിൽ പുറത്തായിരുന്ന, ഒഗ്ബച്ചെയും ഇറങ്ങിയേക്കും. പ്രീ സീസൺ മത്സരങ്ങൾക്ക് അവസരം ഒരുക്കാതിരുന്നതിൽ മാനേജ്മെൻറിനോടുള്ള അമർഷം കഴിഞ്ഞദിവസവും എൽകോ മാധ്യമങ്ങൾക്കു മുന്നിൽ പറയാതെ പറഞ്ഞു. പരിക്ക് ദീർഘമായി വിടാതെ പിന്തുടർന്നത് സീസണിനു മുമ്പ് കൃത്യമായ മുന്നൊരുക്കമില്ലാത്തതിനാലാണെന്നാണ് കോച്ച് ആവർത്തിച്ചത്. യു.എ.ഇയിൽ ബ്ലാസ്റ്റേഴ്സിെൻറ പ്രീ സീസൺ മത്സരങ്ങൾ സ്പോൺസർമാരുമായി ഉടക്കിയതിനാൽ റദ്ദാക്കിയിരുന്നു. പ്ലേ ഓഫിലേക്ക് തിരിച്ചുവരാൻ ഇനിയും കഴിയുമെന്നും പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്നും ബ്ലാസ്റ്റേഴ്സ് കോച്ച് പ്രതികരിച്ചു.
ഒന്നാമനാവാൻ ജാംഷഡ്പുർ
ഇന്നു ജയിച്ചാൽ ജാംഷഡ്പുർ എഫ്.സിക്ക് പോയൻറു പട്ടികയിൽ ആദ്യമായി ഒന്നാം സ്ഥാനത്തേക്ക് കുതിക്കാം. നിലവിൽ ഒന്നാം സ്ഥാനത്തുള്ള എ.ടി.കെയുമായി രണ്ടു പോയൻറ് മാത്രം പിന്നിലാണവർ.
കരുത്തരാണെങ്കിലും ബ്ലാസ്റ്റേഴ്സിനെ പോലെ അവസാന രണ്ടു മത്സരങ്ങളിലും സമനിലക്കുരുക്കിലായിരുന്നു ടാറ്റക്കാർ- നോർത്ത് ഈസ്റ്റിനോടും ചെന്നൈയിൻ എഫ്.സിയോടും.
കഴിഞ്ഞ മത്സരങ്ങളിലെല്ലാം സ്കോറിങ്ങിലുണ്ടായിരുന്ന സൂപ്പർ സ്ട്രൈക്കർ സെർജിയോ കാസ്റ്റിൽ മാർടിനസിെൻറ അഭാവം മറ്റൊരു തിരിച്ചടി. ടോപ്സ്കോറർ പട്ടികയിൽ റോയ് കൃഷ്ണക്കു പിന്നാലെ രണ്ടാമതുള്ള സ്പാനിഷ് താരം കളിക്കില്ലെന്ന് കോച്ച് അേൻറാണിയോ ഒർടിക ഉറപ്പിച്ചു പറഞ്ഞു. ഇതോടെ മുന്നേറ്റത്തിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം സി.കെ. വിനീതും സുമീത് പാസിയുമായിരിക്കും. കാസ്റ്റലിനോടൊപ്പം പിറ്റിക്കും നിയോ അകോസ്റ്റക്കും പൂർണ ഫിറ്റ്നസില്ല. പക്ഷേ, പേടിയില്ലെന്ന് കോച്ചിെൻറ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.