കോഴിക്കോട്: കേരളത്തിന് അഭിമാനം സമ്മാനിച്ച് സന്തോഷ് ട്രോഫി നേടിക്കൊടുത്ത ഫുട്ബാൾ താരങ്ങളെ മനസ്സുനിറഞ്ഞ് അഭിനന്ദിക്കുന്നതിനൊപ്പം കേരളത്തിലെ പുരുഷവോളി താരങ്ങൾ ചോദിക്കുന്നു; ‘ഞങ്ങളുടെ രണ്ട് കിരീടത്തിന് ഒരു വിലയുമില്ലേയെന്ന്’. സന്തോഷ് ട്രോഫി നേടിയ ടീമിന് അർഹമായ പാരിതോഷികം നൽകുെമന്ന് കായികമന്ത്രി എ.സി. മൊയ്തീൻ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ, കോഴിക്കോട്ട് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള വോളിബാൾ ടീമിന് ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ പ്രോത്സാഹനമായി പാരിതോഷികമൊന്നും പ്രഖ്യാപിച്ചിട്ടില്ല.
ക്യാപ്റ്റൻ ജെറോം വിനീതിനെയും കോച്ച് അബ്ദുൽ നാസറിനെയും അധികാരികളാരും വിളിച്ച് അഭിനന്ദിച്ചിട്ടുമില്ല. സന്തോഷ് ട്രോഫി ടീം ക്യാപ്റ്റൻ രാഹുൽ വി. രാജിനെയും പരിശീലകൻ സതീവൻ ബാലനെയും മുഖ്യമന്ത്രി പിണറായി വിജയൻ േനരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. വെള്ളിയാഴ്ച വിജയദിനമായി ആഘോഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വോളിബാളിൽ കേരളം ജേതാക്കളായതിെൻറ പിന്നാലെ മുഖ്യമന്ത്രിയും കായികമന്ത്രിയും ഫേസ്ബുക്കിൽ അഭിനന്ദനമറിയിച്ച് ചടങ്ങ് തീർക്കുകയായിരുന്നു. ടീമിലെ ഏക തൊഴിൽരഹിതനായ സി.കെ. രതീഷിന് ജോലി നൽകുന്ന കാര്യം പരിഗണിക്കാമെന്ന മന്ത്രിയുടെ പ്രസ്താവന മാത്രമായിരുന്നു ഏക ആശ്വാസം. സംസ്ഥാന വോളിബാൾ അസോസിയേഷനും താരങ്ങൾക്ക് വേണ്ടി സംസാരിക്കാൻ രംഗത്തുവന്നില്ല.
സർക്കാറിെൻറ സമീപനത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രമുഖ മുൻ താരങ്ങൾ രംഗത്തുവന്നിട്ടുണ്ട്. ‘വിവേചനമരുത് ഭരണകൂടമേ. വോളിബാൾ കളിക്കാരും കളിക്കാർ തന്നെയാണ്. അവർ ജയിച്ചതും കളിച്ചു തന്നെയാണ്. സ്വീകരണമൊരുക്കുമ്പോൾ എല്ലാം ഓർമ വേണം’ -മുൻ ഇന്ത്യൻ ക്യാപ്റ്റൻ ടോം ജോസഫ് ഫേസ്ബുക്ക് പോസ്റ്റിട്ടു.
േപ്രാത്സാഹനവും അഭിനന്ദനവും ആഗ്രഹിക്കാനുള്ള അവകാശം േവാളിബാൾ കളിക്കാർക്കുണ്ടെന്ന് മുൻ ഇൻറർ നാഷനലും കേരള ടീം സഹ പരിശീലകനുമായ ഇ.കെ. കിഷോർ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. തിരുവനന്തപുരത്ത് ഫുട്ബാൾ താരങ്ങൾക്കൊപ്പം വോളിബാൾ താരങ്ങളെയും ആദരിക്കണെമന്നാണ് സമൂഹ മാധ്യമങ്ങളിൽ കളിയാരാധകർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.