ബാഴ്സലോണ: സ്പാനിഷ് കിങ്സ് കപ്പ് പ്രീക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ ബാഴ്സലോണക്ക് തോല്‍വി. അത്ലറ്റികോ ബില്‍ബാവോയാണ് 2-1ന് വമ്പന്മാരെ നാണംകെടുത്തിയത്. രണ്ട് ചുവപ്പുകാര്‍ഡുമായി അത്ലറ്റികോയുടെ അംഗബലം ഒമ്പതിലേക്ക് ചുരുങ്ങിയിട്ടും ബാഴ്സക്ക് ജയിക്കാനായില്ല. 25ാം മിനിറ്റില്‍ അരിറ്റ്സ് അഡുറിസും 28ല്‍ ഇനാകി വില്യംസും നേടിയ ഗോളിലൂടെ അത്ലറ്റികോ തുടക്കത്തിലേ ലീഡ് പിടിച്ചു. നെയ്മര്‍, മെസ്സി, സുവാരസ് ത്രയം പടിച്ചപണിയെല്ലാം പയറ്റിയിട്ടും തിരിച്ചടിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ രണ്ടാം പകുതിയിലെ 52ാം മിനിറ്റില്‍ സംശയത്തിന്‍െറ ആനുകൂല്യത്തില്‍ റഫറി ഒരു ഗോള്‍ നല്‍കിയിട്ടും ബാഴ്സ രക്ഷപ്പെട്ടില്ല. മെസ്സിയുടെ ഫ്രീകിക്കാണ് തട്ടിമുട്ടി ഗോള്‍ലൈന്‍ കടന്നത്. 74, 81 മിനിറ്റുകളില്‍ അത്ലറ്റികോയുടെ രണ്ടു പേരാണ് ചുവപ്പുമായി പുറത്തായത്. 11ന് നടക്കുന്ന രണ്ടാം പാദത്തില്‍ കണക്കുതീര്‍ത്ത് ജയിച്ചാലേ ബാഴ്സക്ക് ക്വാര്‍ട്ടറില്‍ കടക്കാനാവൂ. കഴിഞ്ഞ ദിവസം റയല്‍ മഡ്രിഡ് 3-0ത്തിന് സെവിയ്യയെയും അത്ലറ്റികോ മഡ്രിഡ് 2-0ത്തിന് പാല്‍മാസിനെയും തോല്‍പിച്ചു. ഹാമിഷ് റോഡ്രിഗസിന്‍െറ ഇരട്ട ഗോളാണ് റയലിന് ജയമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.