ലിയോണ്‍ (സ്പെയിന്‍): ‘ബി.ബി.സി’ സഖ്യത്തിന്‍െറ അഭാവത്തില്‍ യുവനിര നിറഞ്ഞാടിയപ്പോള്‍ കിങ്സ് കപ്പില്‍ (കോപ ഡെല്‍ റേ) റയല്‍ മഡ്രിഡിന് തകര്‍പ്പന്‍ ജയം. മൂന്നാം ഡിവിഷന്‍ ടീമായ കള്‍ചറല്‍ ലിയോണസയെന്ന ദുര്‍ബലര്‍ക്കെതിരെ പ്രാഥമിക റൗണ്ടിലെ ആദ്യപാദത്തില്‍ 7-1നാണ് റയല്‍ ജയിച്ചത്. അല്‍വാരോ മൊറാറ്റയും മാര്‍കോ അസന്‍സിയോയും രണ്ടുവീതം ഗോളുകള്‍ നേടി. നാച്ചോയും ഡയസ് മെജിയയും ഓരോ ഗോളും. എതിര്‍ടീമിലെ ജിയാനി സ്യൂവര്‍ലൂണ്‍ ആറാം മിനിറ്റില്‍തന്നെ ഒരു ഗോള്‍ ദാനം നല്‍കി. ബെന്‍ഹ മാര്‍ട്ടിനസ് കള്‍ചറല്‍ ടീമിന്‍െറ ഏക ഗോള്‍ നേടി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരത് ബെയ്ല്‍, കരീം ബെന്‍സേമ എന്നീ ത്രിമൂര്‍ത്തികളില്ലാതെയാണ് റയല്‍ ഇറങ്ങിയത്. രണ്ടാം പാദം നവംബര്‍ 30ന് സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ നടക്കും. ലോകകപ്പ് യോഗ്യതാ മത്സരമുള്ളതിനാല്‍ റയല്‍ ആദ്യപാദം നേരത്തേയാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.