ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്യാനെത്തിയ നെയ്മറെ പിടിച്ചുതള്ളി എംബാപ്പെ

ഫ്രഞ്ച് സൂപ്പര്‍കപ്പില്‍ പി.എസ്.ജി കിരീടം ചൂടിയെങ്കിലും സമൂഹമാധ്യമങ്ങളില്‍ വൈറലായത് എംബാപ്പെ. ചാമ്പ്യൻമാരുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ സൂപ്പർതാരം നെയ്മറെ തള്ളിമാറ്റിയ എംബപ്പായുടെ നടപടിയാണ് ഏവരെയും അമ്പരപ്പിച്ചത്.

വിലക്ക് കാരണം മത്സരത്തില്‍ നെയ്മറിന് കളിക്കാനായിരുന്നില്ല. എന്നാല്‍ കളി കാണാന്‍ താരം സ്റ്റേഡിയത്തിലുണ്ടായിരുന്നു. പി.എസ്.ജിയില്‍ നിന്ന് പുറത്തുപോകാന്‍ നെയ്മര്‍ അതിയായി ആഗ്രിഹിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ സംഭവം. മാര്‍ക്കോ വെരാറ്റി നെയ്മറെ ആഘോഷ വേളയിലേക്ക് പിടിച്ചിടുന്നതും വീഡിയോയിലുണ്ട്. റെനെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് പി.എസ്.ജി ഫ്രഞ്ച് സൂപ്പര്‍ കപ്പ് ജേതാക്കളായത്.


Tags:    
News Summary - Kylian Mbappe pushes Neymar during PSG’s Super Cup victory celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.