മാഡ്രിഡ്: സ്പാനിഷ് ഫുട്ബാൾ ലീഗായ ലാ ലിഗയിൽ ഒത്തുകളി നടന്നതായ മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് വിയ്യ റയലും ഗെറ്റാഫെയും. സ്പാനിഷ് റേഡിയോയായ ‘കോപ്’ പുറത്തുവിട്ട ഒത്തുകളി ആരോപണത്തിൽ കളിക്കാർക്ക് പിന്തുണയുമായാണ് രണ്ട് ക്ലബുകളും വാർത്താക്കുറിപ്പുകൾ പുറത്തിറക്കിയത്. കഴിഞ്ഞ സീസണിലെ അവസാന കളിയിൽ തോൽക്കാൻ ചില വിയ്യ റയൽ കളിക്കാർ ശ്രമിച്ചെന്നതിെൻറ പൊലീസ് അന്വേഷണ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് റേഡിയോ വാർത്ത പുറത്തുവിട്ടത്.
രണ്ട് മുൻകളിക്കാർ തമ്മിലെ സംഭാഷണത്തിെൻറ വിവരങ്ങൾ ഉൾപ്പെടെ ലഭിച്ചെന്നാണ് കോപ് റേഡിയോ വ്യക്തമാക്കിയത്. വിയ്യ റയൽ- ഗെറ്റാഫെ മത്സരം 2-2 എന്ന നിലയിൽ സമനിലയായിരുന്നു. ഗെറ്റാഫെ വലൻസിയക്ക് പിന്നിൽ അഞ്ചാം സ്ഥാനത്താവുകയും ചാമ്പ്യൻസ് ലീഗ് ബർത്ത് നഷ്ടമാകുകയും െചയ്തു. അതേസമയം, ചാമ്പ്യൻസ് ലീഗ് അവസരം ലഭിക്കാൻ ഒത്തുകളിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ക്യാപ്റ്റൻ ജോർജെ മോളിനയെ അടക്കം പ്രതിരോധിച്ചാണ് ഗെറ്റാഫെ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.