ലെസ്റ്ററിനെ സമനിലയിൽ തളച്ചു; അത്‌‌ലറ്റിക്കോ സെമിയിൽ

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടത്തിൽ ലെസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് അത്‌‌ലറ്റിക്കോ മാഡ്രിഡ് സെമിഫൈനലിൽ പ്രവേശിച്ചു. ഇരുടീമും ഓരോ ഗോൾ വീതം അടിച്ച് സമനില പാലിക്കുകയായിരുന്നു. 26ാം മിനിറ്റിൽ സോൾ നിഗ്വസ് അത്ലറ്റിക്കോക്കായി ആദ്യ ഗോൾ നേടി.  61ാം മിനിറ്റിൽ സൂപ്പർതാരം ജാമി വാർഡി ലെസ്റ്ററിനായി വല കുലുക്കി. പിന്നീടങ്ങോട്ട് ഇരുടീമും പരിശ്രമിച്ചെങ്കിലും ഗോൾ പിറന്നില്ല. ഇതോടെ ഒന്നാം പാദത്തിൽ നേടിയ ഒരു ഗോൽ ജയത്തിൽ 2-1ന് അത്‌‌ലറ്റിക്കോ സെമിയിൽ പ്രവേശിക്കുകയായിരുന്നു. 

ഇംഗ്ലീഷ് ലീഗ് പ്രീമിയർ ജേതാക്കളായി ആദ്യമായി ചാമ്പ്യൻസ് ലീഗിലെത്തിയ നീലക്കുറുക്കന്മാർ മികച്ച പോരാട്ടം കാഴ്ചവെച്ചു. ചാമ്പ്യൻസ് ലീഗിലെ അവസാന നാലു സീസണിൽ മൂന്നാം തവണയാണ് സെമി-ഫൈനൽ പോരാട്ടത്തിന് അത്ലറ്റിക്കോ യോഗ്യത നേടുന്നത്.

Tags:    
News Summary - Leicester City 1 Atletico Madrid 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.