ലെസ്റ്ററിനെ മാഞ്ചസ്റ്ററും തകര്‍ത്തു

മാഞ്ചസ്റ്റര്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയെ സ്വന്തം ആരാധകര്‍ക്ക് മുമ്പില്‍ തകര്‍ത്ത് വിട്ട് ആദ്യ നാലില്‍ ഇടംപിടിക്കാന്‍ കുതിക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വീണ്ടും പ്രതീക്ഷയില്‍. ആവേശകരമായ മത്സരത്തില്‍ ഏഴു മിനിറ്റിനിടെ പിറന്ന മൂന്ന് ഗോളുകള്‍ നീലപ്പടയുടെ പ്രതീക്ഷകള്‍ തകര്‍ത്തു. ഹെന്‍റിക് മിഖിത്ര്യാന്‍, സൂപ്പര്‍ താരം സ്ളാറ്റന്‍ ഇബ്രാഹിമോവിച്, യുവാന്‍ മാറ്റ എന്നിവരാണ് ഗോള്‍ നേടിയത്. ജയത്തോടെ 24 കളികളില്‍ 45 പോയന്‍റുമായി മാഞ്ചസ്റ്റര്‍ തൊട്ടുമുകളിലെ ലിവര്‍പൂളുമായുള്ള പോയന്‍റ് വ്യത്യാസം ഒന്നാക്കികുറച്ചു.

സീസണില്‍ തോല്‍വി തുടര്‍ക്കഥയാക്കിയ ലെസ്റ്റര്‍ സിറ്റി 21 പോയന്‍റുമായി 16ാം സ്ഥാനത്താണ്. കളിതുടങ്ങി ശക്തമായ പോരാട്ടത്തിനൊടുവില്‍ 42, 44, 49 മിനിറ്റുകളിലായിരുന്നു മാഞ്ചസ്റ്ററിന്‍െറ ഗോളുകള്‍ പിറന്നത്. ഗോള്‍രഹിതമായി ആദ്യ പകുതി അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു മിഖിത്ര്യാനിന്‍െറ മനോഹര ഗോള്‍ പിറന്നത്. മൈതാനമധ്യത്തുനിന്നും ലഭിച്ച പന്ത് ശരവേഗതിയില്‍ കുതിച്ച് വലയിലാക്കുകയായിരുന്നു. തൊട്ടുപിറകെ ഇബ്രയും ഗോള്‍നേടി. സീസണില്‍ 15 ഗോളുകള്‍ നേടിയ ഇബ്ര  ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന പ്രായം ചെന്ന കളിക്കാരനായി. രണ്ടാം പകുതിയുടെ ആദ്യത്തില്‍ തന്നെയായിരുന്നു മാറ്റയുടെ ഗോള്‍.
Tags:    
News Summary - Leicester City loses 3-0 to Manchester United

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.