മഡ്രിഡ്: ഒരു ഗോളിന് തോറ്റെങ്കിലും ആത്മവിശ്വാസം ചോരാതെ ലെസ്റ്റർ സിറ്റി സ്വന്തം നാട്ടിലേക്ക്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കരുത്തരായ അത്ലറ്റികോ മഡ്രിഡിനെ അവരുടെ നാട്ടിൽ നേരിട്ട ഇംഗ്ലീഷ് ചാമ്പ്യന്മാർ കരുത്തുറ്റ പ്രതിരോധമൊരുക്കി പിടിച്ചുനിന്നപ്പോൾ ഒരു ഗോളിെൻറ തോൽവിക്കുമുണ്ട് തലയെടുപ്പ്. വിസെെൻറ കാൾഡെറോണിൽ ഗോൾമഴ പെയ്യിക്കാനിറങ്ങിയ അത്ലറ്റികോ മഡ്രിഡിന് 28ാം മിനിറ്റിൽ അേൻറായിൻ ഗ്രീസ്മാെൻറ പെനാൽറ്റി ഗോളാണ് വിജയമൊരുക്കിയത്. ഗ്രീസ്മാനും ഫെർണാണ്ടോ ടോറസും ഗാബിയും അടങ്ങിയ ആക്രമണത്തെ പ്രതിരോധനിരയുടെ നെഞ്ചറപ്പുമായാണ് ലെസ്റ്റർ നേരിട്ടത്. പക്ഷേ, റഫറിയുടെ അനാവശ്യ തിടുക്കം പെനാൽറ്റിക്ക് വഴിവെച്ചു. ബോക്സിന് പുറത്തുനിന്നും മാർക് ആൾബ്രൈറ്റൻ, ഗ്രീസ്മാനെ വീഴ്ത്തിയതിന് പെനാൽറ്റി അനുവദിച്ച റഫറിയുടെ തീരുമാനത്തെ അത്ലറ്റികോ കോച്ച് സിമിേയാണി വരെ വിമർശിച്ചു.
റഫറി നീതി നിഷേധിച്ചുവെന്നായിരുന്നു ലെസ്റ്റർ കോച്ച് ക്രെയ്ഗ് ഷേക്സ്പിയറുടെ പ്രതികരണം. ഫൗളായിരുന്നെങ്കിലും ബോക്സിനു പുറത്തായിരുന്നു രംഗമെന്നാണ് സിമിയോണി പ്രതികരിച്ചത്. ക്രിസ്റ്റ്യൻ ഫുഷസ്, യൊഹാൻ ബെനാലൗൻ, ഡാനി സിംപ്സൺ എന്നിവരുടെ പ്രതിരോധമതിലും ഗോളി കാസ്പർ ഷ്മൈക്കലിെൻറ അസാമാന്യ സേവുകളുമാണ് ലെസ്റ്ററിനെ വൻതോൽവിയിൽനിന്നും കാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.