വെറുതെ പറയുന്നതല്ല; സലാഹിനെ​ക്കാൾ മികച്ച ഗോൾ എ​​േൻറതായിരുന്നു -ക്രിസ്​റ്റ്യാനോ

മിലാൻ: പുഷ്​കാസ്​ അവാർഡിന്​ അർഹിച്ച ഗോൾ ത​​െൻറതായിരുന്നുവെന്ന്​ സൂപ്പർതാരം ക്രിസ്​റ്റ്യാനോ റൊണാൾഡോ. ഇൻസ്​റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ്​ താരം ഇക്കാര്യം പറഞ്ഞത്​. റയൽ മഡ്രിഡിൽ കളിക്കു​േമ്പാൾ, യുവൻറസിനെതിരെ നേടിയ ബൈസികിൾ കിക്കിന്​ പുഷ്​കാസ്​ അവാർഡ്​ നൽകാത്തതിനാണ്​ താരം പ്രതികരണവുമായി രംഗത്തെത്തിയത്​.

‘‘സലാഹി​​േൻറത്​ നല്ല ഗോളാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, കൃത്യമായി വിലയിരുത്തിയൽ മനസ്സിലാക്കാം, എ​​െൻറ ഗോളായിരുന്നു ഏറ്റവും മികച്ചത്​’’ -റൊണൾഡോ പറഞ്ഞു. അഞ്ചു തവണ ലോകഫുട്​ബാളറായിരുന്ന താരം ഇത്തവണ ഫിഫ ഇലവനിൽ ഉൾപ്പെട്ടതൊഴിച്ചാൽ മറ്റു അവാർഡുകളൊന്നും ലഭിച്ചിരുന്നില്ല.

മികച്ചതാരമായ മോഡ്രിച്ചിനെ കുറിപ്പിൽ അഭിനന്ദിച്ച റൊണാൾഡോ, കഴിഞ്ഞ 15 വർഷമായി ഫോം നിലനിർത്തുന്നത്​ വലിയ കാര്യമാണെന്നും അവാർഡിനായല്ല താൻ കളിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

Tags:    
News Summary - Let's not lie, my goal was better than Mohamed Salah's: Cristiano- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.