ലണ്ടൻ: ഇംഗ്ലണ്ടിലെ ലീഗ് ഫുട്ബാൾ പൊസിഷനിൽ അഞ്ചാമതാണ് നാഷനൽ ലീഗ്. ഇൗ ടൂർണമെൻറിൽ ലിങ്കൻ സിറ്റി എന്ന ക്ലബ് കപ്പടിച്ചത് 1987-88 സീസണിൽ. പിന്നീട് ഒരിക്കലും ചാമ്പ്യന്മാരാകാത്ത കൊച്ചു ടീം ഇത്തവണ ചരിത്രം കുറിച്ചു. ബേൺലിയെന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരെ ഒരു ഗോളിന് േതാൽപിച്ച് എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിൽ ഇടംനേടിയിരിക്കുന്നു. 103 വർഷംമുമ്പാണ് ലീഗിൽ കളിക്കാത്ത ഒരു ടീം, എഫ്.എ കപ്പിെൻറ ക്വാർട്ടറിൽ ഇടം പിടിക്കുന്നത്. പ്രീമിയർ ലീഗിൽ 12ാം സ്ഥാനത്ത് കുതിച്ചുകൊണ്ടിരിക്കുന്ന ബേൺലിയുടെ റാങ്കിങ്ങിൽനിന്ന് 81 സ്ഥാനം താഴെയാണ് ഡാനി കൗലി പരിശീലിപ്പിക്കുന്ന ലിങ്കൻ ക്ലബ്. കളിതീരാൻ മിനിറ്റുകൾ താത്രം ബാക്കിനിൽക്കെ (89ാം മിനിറ്റ്) പ്രതിരോധക്കാരൻ സീൻ റഗ്ഗറ്റ് നേടിയ ഗോളിലാണ് ലിങ്കൻ ക്വാർട്ടറിലെത്തുന്നത്. പ്രീമിയർലീഗ് ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റി മൂന്നാം ഡിവിഷൻ ടീം മിൽവാളിനോട് തോറ്റ് പുറത്തായി. അതേസമയം, ചെൽസി 2-0ത്തിന് വോൾവർഹാംപ്റ്റണിനെയും, ടോട്ടൻഹാം 3-0ത്തിന് ഫുൾഹാമിനെയും തോൽപിച്ച് ക്വാർട്ടറിൽ കടന്നു. മാഞ്ചസ്റ്റർ സിറ്റി- ഹഡേർസ്ഫീൽഡ് ടൗൺ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.