മെസിക്ക്​ ഹാട്രിക്​; ബാഴ്​സലോണക്ക്​ ജയം

നൗകാമ്പ്​: പി.എസ്​.വിക്കെതിരായ ചാമ്പ്യൻസ്​ ലീഗ്​ മൽസരത്തിൽ ബാഴ്​സലോണക്ക്​ ജയം. ഏകപക്ഷീയമായ നാല്​ ഗോളുകൾക്കാണ്​ ബാഴ്​സ പി.എസ്​.വിയെ തകർത്തത്​. ലയണൽ മെസിയുടെ ഹാട്രിക്കാണ്​ ബാഴ്​സക്ക്​ ജയമൊരുക്കിയത്​. ഡെംബാലെയാണ്​ മറ്റൊരു ഗോൾ സ്​കോറർ.

കളിയുടെ 31ാം മിനുട്ടിൽ തന്നെ ബാഴ്​സ മുന്നിലെത്തി. മെസിയുടെ മനോഹരമായൊരു ഫ്രീകിക്ക്​ പി.എസ്​.വിയുടെ വലകുലുക്കി. 74ാം മിനുട്ടിൽ ഒസ്​മാൻ ഡെംബാലയിലുടെയായിരുന്നു ബാഴ്​സയുടെ രണ്ടാം ഗോൾ. കുടീഞ്ഞോ നൽകിയ പാസുമായി മുന്നേറിയ ഡെംബാല പി.എസ്​.വി മിഡ്​ഫീൽഡർമാരെ കബളപ്പിച്ച്​ പന്ത്​ വലയിലാക്കി.

78ാം മിനുട്ടിൽ മെസി ബാഴ്​സയുടെ മൂന്നാം ഗോളും നേടി. റാക്കിറ്റിക്കിൽ നിന്ന്​ പന്ത്​ സ്വീകരിച്ച മെസി മൂന്ന്​ ഡിഫൻഡർമാരെ കബളപ്പിച്ച്​ അനായാസം ​േഗാൾ നേടി. 88ാം മിനുട്ടിൽ മിനുട്ടിൽ ഹാട്രിക്​ സ്വന്തമാക്കി മെസി ബാഴ്​സയുടെ സ്​കോർ പട്ടിക പൂർത്തിയാക്കി. അതേ സമയം, മൽസരത്തി​​​​െൻറ 78ാം മിനുട്ടിൽ ഉമിറ്റിറ്റിക്ക്​ ചുവപ്പ്​ കാർഡ്​ കിട്ടിയത്​ ബാഴ്​സക്ക്​ തിരിച്ചടിയായി.

Tags:    
News Summary - Lional messi hatric-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.