ടോപ്​സ്​കോറർ മെസ്സി; അസിസ്​റ്റോ?, അതും മെസ്സി

ബാഴ്​സലോണ: സ്​പാനിഷ്​ ലാ ലിഗ സീസണിലെ ടോപ് ഗോൾ സ്​കോറർക്കുള്ള പിചിചി ട്രോഫി ലയണൽ മെസ്സിക്ക്​. 25 ഗോളുമായാണ്​ മെസ്സി സീസണിൽ ടോപ്​ സ്​കോററായത്​. കരിയറിൽ ബാഴ്​സ താരത്തി​​െൻറ ഏഴാമത്തെ പിചിചി പുരസ്​കാര നേട്ടമാണിത്​. ഇതിഹാസ താരം റ​ാഫേൽ പിചിചിയുടെ പേരിൽ നൽകുന്നതാണ്​ ഇൗ പുരസ്​കാരം. 

ടോപ്​ സ്​കോറർ ​േപാരാട്ടത്തിൽ റയലി​​െൻറ കരിം ബെൻസേമ (21ഗോൾ) രണ്ടാം സ്​ഥാനത്തേക്ക്​ പിന്തള്ളപ്പെട്ടു. ആറു തവണ പിചിചി അവാർഡ്​ നേടിയ മുൻ അത്​ലറ്റിക്​ ബിൽബാവോ താരം ടെൽമോ സാറയെയാണ്​ മെസ്സി പിന്തള്ളിയത്​. 2009-10, 11-12, 12-13, 16-17, 17-18, 18-19, 19-20 സീസണുകളിലാണ്​ നേരത്തെ മെസ്സി ടോപ്​ സ്​കോററായത്​.

ഗോളടിയിൽ ഒന്നാമനാവുക മാത്രമല്ല, ഗോളടിപ്പിക്കുന്നതിൽ റെക്കോഡ്​ കൂടി ലയണൽ മെസ്സി സ്വന്തം പേരിലാക്കി. സീസണിലെ അവസാന മത്സരത്തിൽ ഡിപോർടിവോ അലാവസിനെതിരെ ബാഴ്​സലോണ 5-0ത്തിന്​ ജയിച്ചപ്പോൾ രണ്ട്​ ഗോളടിക്കുകയും, അൻസു ഫാത്തിയുടെ ആദ്യ ഗോളിന്​ വഴിയൊരുക്കുകയും ചെയ്​താണ്​ മെസ്സി ചരിത്രം കുറിച്ചത്​. 

ഇതോടെ ലാ ലിഗയിൽ ഒരുസീസണിൽ ഏറ്റവും കൂടുതൽ അസിസ്​റ്റ്​ എന്ന റെക്കോഡ്​ ​മെസ്സിക്കായി. മുൻ സഹതാരമായ സാവിയുടെ പേരിലുള്ള (20 അസിസ്​റ്റ്, 2008-09) റെക്കോഡാണ്​ മെസ്സി 21ആയി മാറ്റിയെഴുതിയത്​. ഒരൊറ്റ സീസണിൽ 20ന്​ മുകളിൽ ഗോളും അസിസ്​റ്റും നേടുന്ന ആദ്യ താരവുമായി മെസ്സി.

Tags:    
News Summary - Lionel Messi finishes as top scorer in La Liga for a record seventh time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.