ബാഴ്സലോണ: കോവിഡ് ലോക്ഡൗണിന് ശേഷം തിരിച്ചുവരവിനൊരുങ്ങുന്ന ബാഴ്സലോണക്ക് തിരിച്ചടിയായി ലയണൽ മെസ്സിയുടെ പരിക്ക്. ലാ ലിഗ സീസൺ ജൂൺ 11ന് പുനരാരംഭിക്കാനിരിക്കെയാണ് സൂപ്പർതാരത്തിന് പരിക്കേൽക്കുന്നത്. വാർത്ത ക്ലബ് അധികൃതർ സ്ഥിരീകരിച്ചു. വലത് കാൽവണ്ണയുടെ പേശിക്കാണ് പരിക്ക്.
ഗുരതരമല്ലാത്തതിനാൽ ഏതാനും ദിവസത്തെ വിശ്രമത്തിന് ശേഷം താരത്തിന് തിരിച്ചെത്താനാവും. ജൂൺ 13ന് മയ്യോർക്കക്കെതിരെയാണ് ബാഴ്സലോണയുടെ ആദ്യ മത്സരം. അതിന് മുന്നോടിയായി കോവിഡ് പ്രോട്ടോകോൾ പാലിച്ച് തനിച്ച് പരിശീലിക്കുന്നതിനിടെയാണ് പരിക്കുപറ്റിയത്. ബുധനാഴ്ചയായിരുന്നു സംഭവം. വ്യാഴാഴ്ച മെസ്സി പരിശീലനത്തിനിറങ്ങിയില്ല. മയ്യോർക്കക്കെതിരെ മെസ്സിക്ക് കളിക്കാനാവുമെന്ന് കോച്ച് ക്വികെ സെത്യാൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.