മഡ്രിഡ്: ആപത്തിൽ സഹായിക്കുന്നവനാണ് യഥാർഥ മിത്രമെന്ന ചൊല്ലിനെ അന്വർഥമാക്കുകയാണ് അർജൻറീനയുടെ ഇതിഹാസതാര ം ലയണൽ മെസ്സി. ബാഴ്സലോണയിൽ ഒരുപാടു ചരിത്രനിമിഷങ്ങളിലേക്ക് തന്നോടൊപ്പം പന്തുതട്ടിയ പ്രിയതാരം റൊണാൾഡീന ്യോ പരഗ്വെയിൽ ജയിലഴിക്കുള്ളിലായപ്പോൾ കോടികൾ ചെലവഴിച്ച് പുറത്തിറക്കാൻ മെസ്സി കരുനീക്കുകയാണെന്ന് റിപ്പ ോർട്ടുകൾ.
കളിയുടെ ചതുരക്കളത്തിനുള്ളിൽ എതിരാളികളെ നിഷ്പ്രഭമാക്കിയ അസാമാന്യപ്രതിഭാശേഷികൾ അന്നും ഇന്നും അടുത്ത കൂട്ടുകാരാണ്. കളിയിൽ ൈവരം നിറഞ്ഞ അർജൻറീനയുടെയും ബ്രസീലിെൻറയും കുപ്പായമണിഞ്ഞ് പടവെട്ടുേമ്പാഴും സ്വഭാവിക പ്രതിഭാശേഷിയാൽ ഫുട്ബാളിെന വിസ്മയിപ്പിച്ച ഇരുവർക്കുമിടയിലെ ഗാഢബന്ധത്തിന് തരിമ്പും പോറലേറ്റില്ല. ആ ഇഴയടുപ്പമാണ് കോടികൾ ചെലവഴിച്ച് തെൻറ പ്രിയകൂട്ടുകാരനെ പുറത്തിറക്കാൻ മെസ്സിയെ പ്രേരിപ്പിക്കുന്നത്. ബാഴ്സയിൽ കളിച്ചുതെളിയുന്ന കാലത്ത് അത്രമേൽ സ്നേഹത്തോടെ തെൻറ പ്രോത്സാഹിപ്പിച്ച് കൂടെനിന്ന റോണോയോടുള്ള കടപ്പാടും കൂടിയാണ് മെസ്സിക്കിത്.
വ്യാജ പാസ്പോർട്ട് കേസിലാണ് െറാണാൾഡീന്യോയും സഹോദരനും പരഗ്വെയിൽ അറസ്റ്റിലാവുന്നത്. ഒരു കാസിനോ ഉടമയാണ് ബ്രസീലിെൻറ വിഖ്യാത താരത്തെ പരഗ്വെയിലേക്ക് ക്ഷണിച്ചത്. കുട്ടികൾക്കുവേണ്ടിയുള്ള ഫു്ബാൾ പരിശീലന പരിപാടികളിലും പുസ്തക പ്രകാശനത്തിലും പങ്കെടുക്കാനായിരുന്നു ക്ഷണം. എന്നാൽ, വ്യാജ പാസ്പോർട്ട് കേസിൽ കഴിഞ്ഞയാഴ്ച അറസ്റ്റിലായ താരത്തെ കോടതി ജയിലിലയക്കുകയായിരുന്നു.
തുടർന്നാണ് റൊണാൾഡീന്യോക്കുവേണ്ടി നിയമനടപടികൾക്കുള്ള 30 കോടി രൂപയിലധികം ചെലവിട്ട് താരത്തെ ജയിൽമോചിതനാക്കാൻ മെസ്സി രംഗത്തുവന്നത്. കേസിനായി നാലു പ്രമുഖ അഭിഭാഷകരെയാണ് മെസ്സി ചുമതലപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.