ബാഴ്സലോണ: പ്രിയ സുഹൃത്തിന് വിജയാശംസകളുമായി ലയണൽ മെസ്സിയുടെ സന്ദേശം, ബാഴ്സയുടെ പരിശീലന ഗ്രൗണ്ടിലെത്തി സഹതാരങ്ങളോട് യാത്രചോദിച്ച് നെയ്മർ. ഒടുവിൽ, എല്ലാത്തിനും സ്ഥിരീകരണമായി കൂടുമാറ്റവാർത്ത പുറത്തുവിട്ട് ബാഴ്സലോണ വക്താവിെൻറ പ്രസ്താവനയും. ദിവസങ്ങളായി തുടർന്ന ഉൗഹാപോഹങ്ങൾക്കൊടുവിൽ ബാഴ്സലോണയുടെ ബ്രസീലിയൻ സ്റ്റാർ സ്ട്രൈക്കർ നെയ്മറുടെ കൂടുമാറ്റം യാഥാർഥ്യത്തിലേക്ക്. ഫ്രഞ്ച് ക്ലബ് പാരിസ് സെൻറ് ജർമനിലേക്ക് പറക്കാനൊരുങ്ങിയ നെയ്മറിന് 222 ദശലക്ഷം യൂറോ (ഏതാണ്ട് 1700 കോടി രൂപ) എന്ന ഫുട്ബാൾ ട്രാൻസ്ഫർ ചരിത്രത്തിലെ റെക്കോഡ് തുകയാണ് ബാഴ്സലോണ ആവശ്യപ്പെട്ടത്. ഇൗ തുക നൽകാൻ പി.എസ്.ജി സന്നദ്ധമായാൽ ലോകം കാത്തിരിക്കുന്ന ഫുട്ബാൾ ട്രാൻസ്ഫർ യാഥാർഥ്യമാവും. ഇതോടെ കഴിഞ്ഞ മൂന്ന് സീസണിൽ ബാഴ്സയുടെ ആക്രമണം നയിച്ച എം.എസ്.എൻ (മെസ്സി-നെയ്മർ-സുവാരസ്) ത്രയം പൊളിഞ്ഞു.
സ്വകാര്യ പരിപാടിക്കായി ചൈനയിലെത്തിയ നെയ്മർ ദുൈബയിൽ തങ്ങിയതോടെ ഫുട്ബാൾ ലോകത്ത് ട്രാൻസ്ഫർ വാർത്ത സജീവമായി ഉയർന്നിരുന്നു. ചൊവ്വാഴ്ച രാത്രി സ്പെയിനിലേക്ക് തിരിച്ച നെയ്മർ ബുധനാഴ്ച പിതാവിനും ഏജൻറിനുമൊപ്പം ബാഴ്സലോണയിലെത്തി ക്ലബ് വിടാനുള്ള നിർദേശം മുന്നോട്ടുവെക്കുകയായിരുന്നു. ബാഴ്സ ആവശ്യപ്പെട്ട തുക നൽകാൻ പി.എസ്.ജി തയാറായതായാണ് റിപ്പോർട്ട്. നികുതി അടക്കം ഏതാണ്ട് 300 ദശലക്ഷം യൂറോ എങ്കിലും ഫ്രഞ്ച് ക്ലബ് താരത്തിനായി മുടക്കേണ്ടിവരും. പി.എസ്.ജി ഉടമയായ ഖത്തർ കോടീശ്വരൻ നാസർ അൽ ഖലീഫയാണ് ഫുട്ബാൾ ലോകത്തെ ഞെട്ടിച്ച ട്രാൻസ്ഫറിന് ചരടുവലിച്ചത്. നെയ്മറിന് ഒരിക്കലും തള്ളാനാവാത്ത േമാഹനവാഗ്ദാനവുമായാണ് ഫ്രഞ്ച് ക്ലബ് ബ്രസീൽ താരത്തിെൻറ മനസ്സിളക്കിയത്. ട്രാൻസ്ഫറിലെ ഇതുവരെയുള്ള റെക്കോഡായ പോൾ പൊഗ്ബയുടെ വിലയേക്കാൾ ഇരട്ടിയിലേറെ വരും ഇത്. പൊഗ്ബയെ 2016ൽ യുവൻറസിൽനിന്നും 105 ദശലക്ഷം യൂറോക്കായിരുന്നു മാഞ്ചസ്റ്റർ യുനൈറ്റഡ് സ്വന്തമാക്കിയത്.
നിലവില്‍ ബാഴ്യുമായി കരാറുള്ള നെയ്മറിനായി 222 ദശലക്ഷം യൂറോ (19.8 കോടി പൗണ്ട്) ആണ് സ്പാനിഷ് ക്ലബ് റിലീസ് ക്ലോസായി മുന്നോട്ടുവെച്ചത്. കരാര്‍ കാലാവധി തീരാതെ ക്ലബ് വിട്ടുപോവുകയാണെങ്കില്‍ കളിക്കാരനോ, വാങ്ങുന്ന ക്ലബോ നല്‍കേണ്ട തുകയാണു റിലീസ് ക്ലോസ്. 2013ൽ ബ്രസീൽ ക്ലബായ സാേൻറാസിൽനിന്നാണ് നെയ്മർ ബാഴ്സയിലെത്തുന്നത്. കഴിഞ്ഞ നാലു സീസണിൽ കറ്റാലന്മാരുടെ സൂപ്പർ താരമായി മാറിയ നെയ്മർ 123 കളിയിൽ 68 ഗോളുകൾ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.