ലണ്ടൻ: ലെസ്റ്റർ സിറ്റിയുടെ എല്ലാമായിരുന്ന ബോസ് ശ്രിവദ്ധനപ്രഭയുടെ വേർപാടിെൻ റ ഒന്നാം വാർഷികത്തിൽ ഗോൾകൊണ്ട് സ്മരണാഞ്ജലിയർപ്പിച്ച് ജാമി വാർഡിയും കൂട്ടു കാരും. പ്രീമിയർ ലീഗിൽ സതാംപ്ടനെ 9-0ത്തിന് തരിപ്പണമാക്കിയ ലെസ്റ്റർ ഏറ്റവും മികച്ച മാർജിനിലെ വിജയമെന്ന റെക്കോഡിനൊപ്പമെത്തി. 2018 ഒക്ടോബർ 27ന് ലെസ്റ്ററിലെ കിങ് പവർ സ്റ്റേഡിയത്തിൽനിന്ന് ഹെലികോപ്ടറിൽ പറന്നുയർന്നതിനു പിന്നാലെ മീറ്ററുകൾ അകലെയായിരുന്നു ഒരു ടീമിെൻറ സ്വപ്നങ്ങളെ മുന്നിൽനിന്ന് നയിച്ച ഉടമസ്ഥൻ കത്തിച ്ചാമ്പലായത്. നടുക്കുന്ന ഓർമയുടെ ഒന്നാം വാർഷികം ഞായറാഴ്ച ആചരിക്കാനുള്ള ഒരുക്കത്തിനിടെയാണ് പ്രിയപ്പെട്ട ബോസിന് ടീമംഗങ്ങളുെട വക ഏറ്റവും മനോഹരമായ സ്മരണാഞ്ജലി.
ഇരട്ട ഹാട്രിക്കുകൾ പിറന്ന പോരാട്ടത്തിൽ എതിരാളിയുടെ മണ്ണിലായിരുന്നു ലെസ്റ്ററിെൻറ വിജയം. സ്പാനിഷുകാരനായ അയോ പെരസും സൂപ്പർ സ്ട്രൈക്കർ ജാമി വാർഡിയും ഹാട്രിക് നേടി. ബെൻ ചിൽവെൽ (10), യൂറി ടീൽമാൻസ് (17), ജെയിംസ് മാഡിസൺ (85) എന്നിവർ ഓരോ ഗോൾകൂടി നേടി പട്ടിക തികച്ചു.
രണ്ടു ഗോൾ പിറന്നതിനുശേഷമായിരുന്നു അയോസെ പെരസിെൻറ ഗോൾവേട്ട തുടങ്ങിയത്. 19, 39, 57 മിനിറ്റുകളിലായി താരം ഹാട്രിക് തികച്ചു. തുടർന്ന് രണ്ടാം പകുതിയിൽ ഗോൾവേട്ട വാർഡി ഏറ്റെടുത്തു. 45, 58, 94 മിനിറ്റുകളിൽ ഇംഗ്ലീഷ് സ്ട്രൈക്കർ ഹാട്രിക് തികച്ചു.
മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ പേരിലുള്ള 24 വർഷം പഴക്കമുള്ള റെക്കോഡിനൊപ്പമാണ് ലെസ്റ്ററുമെത്തിയത്. 1995ൽ സ്വന്തം ഗ്രൗണ്ടിൽ ഇപ്സ്വിച് ടൗണിനെ ഇതേ സ്കോറിന് വീഴ്ത്തിയാണ് യുനൈറ്റഡ് റെക്കോഡ് സ്ഥാപിച്ചത്. അതേസമയം, 131 വർഷത്തെ ഇംഗ്ലീഷ് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച എവേ വിജയമായി ലെസ്റ്ററിെൻറ നേട്ടം അടയാളപ്പെടുത്തും. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു ടീമിൽ രണ്ടു ഹാട്രിക് പിറക്കുന്ന സംഭവവും രണ്ടാം തവണ മാത്രമാണ്.
2003ൽ ആഴ്സനൽ സതാംപ്ടനെ നേരിട്ടപ്പോൾ ജെർമെയ്ൻ പെന്നൻറും പിറസുമായിരുന്നു അന്ന് ഹാട്രിക് കുറിച്ചത്.
സീസണിലെ ആറാം ജയവുമായി ലെസ്റ്റർ 20 പോയൻറുമായി മൂന്നാമതാണുള്ളത്. ഗോൾവേട്ടയിൽ അവർ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനെയും (21) കടത്തിവെട്ടി (25 ഗോൾ). 32 ഗോളുമായി മാഞ്ചസ്റ്റർ സിറ്റിയാണ് മുന്നിൽ.
അതേസമയം, ആറു തോൽവിയുമായി സമ്മർദത്തിലായ സതാംപ്ടന് റെക്കോഡ് ഗോളിെൻറ വീഴ്ച വൻ തിരിച്ചടിയാവും.
10 കളിയിൽ രണ്ടു ജയം മാത്രമാണ് അവർക്കുള്ളത്്. എട്ടു പോയൻറുള്ള ടീം ഇപ്പോൾ 18ാം സ്ഥാനത്താണ്.
ഓസ്ട്രിയക്കാരനായ കോച്ച് റാൽഫ് ഹസൻഹട്ടലിെൻറ നിലനിൽപുതന്നെ ഭീഷണിയിലായി. സ്വന്തം ഗ്രൗണ്ടിൽ സീസണിലെ ആദ്യജയം സ്വപ്നം കാണുന്ന കോച്ച് ഫോർമേഷനിൽ ആവർത്തിച്ച് മാറ്റം വരുത്തുേമ്പാഴും ഒന്നും ജയം കാണുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.