എഫ്.എ കപ്പിലും ലിവര്‍പൂള്‍ പുറത്ത്

ലണ്ടന്‍: 2017ല്‍ ലിവര്‍പൂളിന്‍െറ ‘ശനിദശ’ മാറുന്നില്ല. ലീഗ് കപ്പ് സെമിഫൈനലില്‍ സതാംപ്ടനോട് തോറ്റു പുറത്തായതിനു പിറകെ എഫ്.എ കപ്പിലും ലിവര്‍പൂള്‍ പുറത്തായി. നാലാം റൗണ്ടില്‍ വോള്‍വര്‍ഹാംപ്റ്റണിനോട് 2-1ന് പരാജയം സമ്മതിച്ചാണ് ക്ളോപ്പും സംഘവും പുറത്തായത്. ഇതോടെ തുടര്‍തോല്‍വികളില്‍ സമ്മര്‍ദത്തി ലായിരിക്കുകയാണ് യുര്‍ഗന്‍ ക്ളോപ്.

കഴിഞ്ഞ പരാജയത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് മൈതാനത്തിറങ്ങിയ ലിവര്‍പൂളിന് പക്ഷേ, വിധിയില്‍ മാറ്റംകുറിക്കാനായില്ല. തന്ത്രങ്ങള്‍ പലതും മാറ്റിയെങ്കിലും പന്ത് വലയിലാക്കാന്‍ റോബര്‍ട്ടോ ഫെര്‍മീന്യോ, ഡാനിയല്‍ സ്റ്ററിഡ്ജ്, ഫിലിപ് കുട്ടീന്യോ എന്നിവര്‍ക്ക് പിഴച്ചതോടെ ആദ്യ പകുതിയില്‍ വഴങ്ങിയ രണ്ടു ഗോളിന് മറുപടിപറയാന്‍ ലിവര്‍പൂളിനായില്ല.

ഒന്നാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി റിച്ചാര്‍ഡ് സ്റ്റിയര്‍മാനായിരുന്നു ആദ്യം ചെമ്പടയെ ഞെട്ടിച്ചത്. പിന്നീട് ആന്‍ഡ്രോസ് വീമാന്‍ 41ാം മിനിറ്റിലും ഗോള്‍ നേടിയതോടെ ലിവര്‍പൂള്‍ വീണ്ടും പരുങ്ങലിലായി. രണ്ടാം പകുതിയില്‍ സ്റ്ററിഡ്ജിനെയും കുട്ടീന്യോയെയും ഇറക്കി ആക്രമണം കനപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. സംഘടിത ആക്രമണങ്ങളെ വോള്‍വര്‍ഹാംപ്റ്റണ്‍ കട്ടപ്രതിരോധത്തിലൂടെ തടയിട്ടു. അവസാനം 86ാം മിനിറ്റിലാണ് ലിവര്‍പൂളിന് ആശ്വാസഗോള്‍ നേടാനായത്. ഡിവോക്ക് ഒറിഗി ഈ ഗോള്‍ നേടുമ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു. പിന്നീട് സമനിലക്കായി പൊരുതിക്കളിച്ചെങ്കിലും പന്ത് വലയിലത്തെിക്കാന്‍ മാത്രം ലിവര്‍പൂളിന് സാധിച്ചില്ല. ഇതോടെ ക്ളോപ്പും സംഘത്തിനും എഫ്.എ കപ്പിന്‍െറ പ്രതീക്ഷയും അസ്തമിച്ചു.

മറ്റൊരു മത്സരത്തില്‍ നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി രണ്ടാം നിര ക്ളബായ ഡെര്‍ബി കൗണ്ടിയോട് തോല്‍ക്കാതെ രക്ഷപ്പെട്ടു. ഒരു ഗോളിന് പിന്നിട്ടുനില്‍ക്കെ അവസാന സമയത്ത് ഗോള്‍ നേടി 2-2ന് സമനില നേടിയെടുക്കുകയായിരുന്നു. ഡെര്‍ബി താരം ഡാരന്‍ ബെന്‍റിന്‍െറ സെല്‍ഫ് ഗോളില്‍ എട്ടാം മിനിറ്റില്‍ തന്നെ മുന്നിലത്തെിയെങ്കിലും ലെസ്റ്റര്‍ സിറ്റിക്ക് പിന്നീട് കളി വരുതിയിലാക്കാനായില്ല.

Tags:    
News Summary - livarpool out in fa cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.