ലണ്ടൻ: ലിവർപൂൾ എഫ്.സിയുടെ ചരിത്രത്തിലെ റെക്കോഡ് ട്രാൻസ്ഫറുമായി ഗിനിയൻ മിഡ്ഫീൽഡർ നബി കീത ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക്. ജർമൻ ബുണ്ടസ് ലിഗ ക്ലബ് ആർ.ബി ലീപ്സിഗിെൻറ മുൻനിര താരമായിരുന്ന നബി കീതയെ 48 ദശലക്ഷം പൗണ്ട് (398 കോടി രൂപ) പ്രതിഫലത്തിന് ലിവർപൂൾ സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ ലീപ്സിഗിന് ബുണ്ടസ് ലിഗയിലെ റണ്ണർ അപ്പും ചാമ്പ്യൻസ് ലീഗ് യോഗ്യതയും നേടുന്നതിൽ നിർണായക പങ്കുവഹിച്ച നബി കീത 31 കളിയിൽ എട്ടു ഗോളും നേടി.അതേസമയം, ഇൗ സീസൺ മുഴുവൻ കീത ലീപ്സിഗിൽ തുടരും. 2018 ജൂലൈയിലേ താരം ആൻഫീൽഡിലെത്തൂ. കഴിഞ്ഞ ജൂണിൽ എ.എസ് റോമയുടെ മുഹമ്മദ് സലാഹിനായി മുടക്കിയ 36 ദശലക്ഷം പൗണ്ടായിരുന്നു ലിവർപൂളിെൻറ ഇതുവരെയുള്ള റെക്കോഡ്. ഇൗ ചരിത്രം തിരുത്തിയാണ് 22കാരനുമായി യുർഗൻ ക്ലോപ് കരാറിൽ ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.