ലണ്ടൻ: ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി കച്ചകെട്ടിയിറങ്ങിയ ലിവർപൂളിന് ആദ്യ ജയം. ജർമൻ ക്ലബ് ഹോഫൻഹെയ്മിനെ അവരുടെ തട്ടകത്തിൽ തോൽപിച്ചാണ് ചാമ്പ്യൻസ് ലീഗ് പ്ലേഒാഫ് മത്സരങ്ങൾക്ക് ലിവർപൂൾ മികച്ച തുടക്കംകുറിച്ചത്. 2-1നാണ് ജർമൻ കരുത്തരായ ഹോഫൻഹെയ്മിനെതിരെ ലിവർപൂളിെൻറ വിജയം.
12ാം മിനിറ്റിൽതന്നെ ഹോഫൻഹെയ്മിന് പെനാൽറ്റി ലഭിച്ചെങ്കിലും ലിവർപൂൾ ഗോളി സിമൺ മിഗ്നോൾട്ടിനു മുന്നിൽ കിക്കെടുത്ത ആഡ്രേ ക്രമേറികിന് പിഴച്ചു. സുവർണാവസരം നഷ്ടപ്പെടുത്തിയതിന് ഹോഫൻഹെയിം വൻവിലനൽകേണ്ടിവന്നു. 35ാം മിനിറ്റാണ് ലിവർപൂൾ ആദ്യ ഗോൾ കണ്ടെത്തിയത്. ഇൗയിടെ ക്ലബിൽ അരങ്ങേറിയ കൗമാരതാരം ട്രൻറ് അലക്സാണ്ടറാണ് ഗോൾ നേടിയത്. ലിവർപൂളിനായി താരത്തിെൻറ ആദ്യ ഗോളാണിത്.
74ാം മിനിറ്റിൽ ഹോഫൻഹെയ്മിന് വീണ്ടും പിഴവുപറ്റി. ഇത്തവണ പ്രതിരോധക്കാരൻ ഹവാർഡ് നോർഡവിറ്റിെൻറ സെൽഫ്ഗോളാണ് ടീമിന് പാരയായത്. ഇതോടെ ലിവർപൂൾ വിജയം ഉറപ്പിച്ചു. ഹോഫൻഹെയ്മിെൻറ ആശ്വാസഗോൾ മാർക് ഉറ്റിെൻറ വകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.