ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വാറ്റ്ഫോഡിനെതിരെ ലിവർപൂളിെൻറ ജയം 1-0ത്തിനായിരുന്നെങ്കിലും ആ ഒരു ഗോൾ തീർത്തും അമ്പരപ്പിക്കുന്നതായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ജർമൻ താരം ഏംറെ കാൻ നേടിയ ആക്രോബാറ്റിക് ഗോൾ കണ്ട് എതിരാളികൾപോലും െഞട്ടി. ലൂകാസ് ലിവ ഉയർത്തിനൽകിയ പന്ത് രണ്ടു വാറ്റ്ഫോഡ് പ്രതിരോധക്കാരുടെ ഇടയിൽനിന്ന് ഇരുകാലുകളും ഉയർത്തി തലകീഴായി മറിഞ്ഞായിരുന്നു ഏംറെ കാനിെൻറ ഗോൾ. മത്സരത്തിൽ ഇൗ ഏക ഗോളിനാണ് ലിവർപൂൾ വിജയിക്കുന്നത്. ജയത്തോടെ 35 മത്സരങ്ങളിൽ 69 പോയൻറുമായി ലിവർപൂൾ മൂന്നാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.