ലണ്ടൻ: വിൽക്കാനല്ല, കളിക്കാനാണ് തങ്ങൾ താരങ്ങളെ വാങ്ങുന്നതെന്ന് ആഴ്ചകൾക്ക് മുേമ്പ ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പ് വ്യക്തമാക്കിയതാണെങ്കിലും ബാഴ്സലോണ മാത്രം ഇതു വിശ്വസിച്ചിരുന്നില്ല. നെയ്മറിന് പകരക്കാരനെ തേടുന്ന സ്പാനിഷ് ക്ലബ് പണപ്പെട്ടിയുമായി മൂന്നാം തവണയും ലിവർപൂളിലെത്തിയെങ്കിലും മോഹനവാഗ്ദാനം പുറംകാലുകൊണ്ട് അടിച്ചുപറത്തി ലിവർപൂൾ ബ്രസീലിയൻ അറ്റാക്കിങ് മിഡ്ഫീൽഡർ ഫിലിപ് കൗടീന്യോയെ മുറുകെപ്പിടിച്ചു.
ഇതോടെ, ബാഴ്സയുടെ കൗടീന്യോ മോഹം ഏതാണ്ട് അവസാനിച്ചു. കറ്റാലൻ ടീമിെൻറ ആവശ്യം രണ്ടുതവണയും ലിവർപൂൾ നിരസിച്ചപ്പോൾ, 125 ദശലക്ഷം യൂറോ (ഏകദേശം 942 കോടി രൂപ) വാഗ്ദാനം ചെയ്താണ് മൂന്നാം തവണ ബാഴ്സ പ്രതിനിധികൾ ലിവർപൂളിലെത്തിയത്. എന്നാൽ, ഇതും മുൻപിൻ നോക്കാതെ ഇംഗ്ലീഷ് ക്ലബ് തള്ളി.
എൽ ക്ലാസികോ തോൽവിക്കു ശേഷം, കൗടീേന്യാക്കും ബൊറൂസിയൻ താരം ഒസ്മാനെ ഡിംബലെക്കും വേണ്ടിയുള്ള ശ്രമങ്ങൾ വിജയിക്കുകയാണെന്ന ബാഴ്സ മാനേജ്മെൻറ് പ്രതിനിധി െപപ് സെഗോരുടെ അവകാശവാദത്തിനു പിന്നാലെയാണ് മൂന്നാം ഒാഫറും ലിവർപൂൾ തള്ളിയത്.
കഴിഞ്ഞദിവസവും മാധ്യമപ്രവർത്തകരോട് ക്ലോപ്പ് ഇക്കാര്യം വ്യംഗ്യമായി ആവർത്തിച്ചു. ‘‘ഇന്നത്തെ നല്ല വാർത്ത ഇൗ സീസണിൽ ലിവർപൂൾ ആരെയെല്ലാം നിലനിർത്തുമെന്നതിനെ കുറിച്ചാണ്. അതേപോലെത്തന്നെ ചില പുതിയ താരങ്ങൾ ടീമിലേക്കെത്തുന്നതും നിങ്ങൾക്ക് ഉടനെ കാണാം’’ -ക്ലോപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.