ലണ്ടന്‍: ഒന്നാം സ്ഥാനക്കാരായ ചെല്‍സിയെ മറികടക്കാനുള്ള വിജയക്കുതിപ്പിനിടെ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഞെട്ടിപ്പിക്കുന്ന തോല്‍വി. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ പിന്‍നിരക്കാരായ സ്വാന്‍സീ സിറ്റിയോട് 3-2നായിരുന്നു ലിവര്‍പൂളിന്‍െറ അപ്രതീക്ഷിത വീഴ്ച. ഇരട്ട ഗോളടിച്ച സ്പാനിഷ് താരം ഫെര്‍ണാണ്ടോ ലോറന്‍െറയും ഒരു ഗോള്‍ നേടിയ ഐസ്ലന്‍ഡ് മിഡ്ഫീല്‍ഡര്‍ ജില്‍ഫി സിഗാഡ്സണുമാണ് ലിവര്‍പൂളിന്‍െറ പ്രതീക്ഷകള്‍ തകര്‍ത്തത്. ബ്രസീല്‍ താരം റോബര്‍ട്ടോ ഫെര്‍മീന്യോയാണ് ലിവര്‍പൂളിനായി രണ്ടു ഗോളും നേടിയത്.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വെയ്ന്‍ റൂണിയുടെ ഇഞ്ചുറി ടൈം ഗോളിലൂടെ തോല്‍വിയൊഴിവാക്കി. സ്റ്റോക് സിറ്റിയോട് 1-1നായിരുന്നു സമനില. 94ാം മിനിറ്റിലെ ഗോളുമായി വെയ്ന്‍ റൂണി യുനൈറ്റഡിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരനായി. ബോബി ചാള്‍ട്ടന്‍െറ പേരിലുള്ള 249 ഗോളെന്ന റെക്കോഡ് മറികടന്ന റൂണി 250ലത്തെി. 19ാം മിനിറ്റില്‍ യുവാന്‍ മാറ്റയുടെ സെല്‍ഫ് ഗോളിലൂടെയാണ് സ്റ്റോക് സിറ്റി മുന്നിലത്തെിയത്. ചെല്‍സി 52, ടോട്ടന്‍ഹാം 45, ലിവര്‍പൂള്‍ 45 എന്നിങ്ങനെയാണ് പോയന്‍റ് നില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.