ലണ്ടന്‍: കൈപ്പിടിയിലൊതുങ്ങിയ ജയം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അവസാന മിനിറ്റില്‍ കളഞ്ഞു കുളിച്ചപ്പോള്‍, മറ്റൊരു മത്സരത്തില്‍ ലിവര്‍പൂളിന് അപ്രതീക്ഷിത തോല്‍വി. എവര്‍ട്ടനെതിരെ ആദ്യപകുതിയില്‍ സ്ളാറ്റന്‍ ഇബ്രാഹിമോവിച് (42ാം മിനിറ്റ്) നേടിയ ഗോളിലൂടെയായിരുന്നു യുനൈറ്റഡ് ലീഡ് പിടിച്ചത്. കളി ജയിച്ചുവെന്നുറപ്പിച്ച് പ്രതിരോധത്തിലേക്ക് നീങ്ങിയതോടെ 89ാം മിനിറ്റില്‍ വഴങ്ങിയ പെനാല്‍റ്റി മൗറീന്യോയുടെ കണക്കുകള്‍ തെറ്റിച്ചു. മൗറെയ്ന്‍ ഫെല്ളെയ്നിയുടെ ഹാന്‍ഡ്ബാളിന് ലഭിച്ച പെനാല്‍റ്റി ലെയ്റ്റന്‍ ബെയ്ന്‍സ് ഗോളാക്കി എവര്‍ട്ടന് സ്വന്തം ഗ്രൗണ്ടില്‍ 1-1ന് സമനില നല്‍കി. ബേണ്‍മൗത്തിനെതിരായ എവേ മാച്ചില്‍ 4-3നായിരുന്നു ലിവര്‍പൂളിന്‍െറ തോല്‍വി. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍നിന്നിട്ടും ജയമുറപ്പിക്കാനാവാതെ പോയ ടീം കിരീടപ്പോരാട്ടത്തില്‍ പിന്തള്ളപ്പെട്ടു. പോയന്‍റ് പട്ടികയില്‍ ചെല്‍സിക്കും (34), ആഴ്നലിനും (31) പിന്നില്‍ മൂന്നാമതാണ് ലിവര്‍പൂള്‍ (30).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.