ലണ്ടൻ: നാടകീയത നിറഞ്ഞാടിയ അവസാന 15 മിനിറ്റിലെ മലക്കം മറിച്ചിലുകൾക്കൊടുവിൽ ലിവർപൂളിനെ സമനിലയിലൊതുക്കി ടോട്ടൻ. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തുല്യശക്തികൾ ഏറ്റുമുട്ടിയ ക്ലാസിക് പോരാട്ടത്തിൽ ഇൻജുറി ടൈമിെൻറ അവസാന മിനിറ്റിലെ പെനാൽറ്റി ഗോളിലാണ് ലിവർപൂളിെൻറ തട്ടകത്തിൽ ടോട്ടൻഹാം സമനില പിടിച്ചത് (2-2). 90 മിനിറ്റുവരെ ഒറ്റ ഗോളിന് തുല്യത പാലിച്ച ടീമുകൾ ഇൻജുറി ടൈമിൽ നേടിയ േഗാളുകൾ വിജയസാധ്യതകൾ മാറ്റിമറിച്ചു.
2, 91 മിനിറ്റുകളിൽ മുഹമ്മദ് സലാ നേടിയ ഇരട്ടേഗാളുകൾക്ക് വിക്ടർ വന്യാമയും (81) ഹാരി കെയ്നുമാണ് (94) മറുപടി നൽകിയത്. 87ാം മിനിറ്റിൽ വീണു കിട്ടിയ പെനാൽറ്റിയിലൂടെ ലീഡ് നേടാനുള്ള ടോട്ടൻഹാം താരം ഹാരി കെയ്നിെൻറ ശ്രമം ഗോളിയുടെ കൈയിൽ അവസാനിച്ചു. ഇൻജുറി ടൈമിെൻറ തുടക്കത്തിൽ ബോക്സിനുള്ളിലെ ഡ്രിബ്ലിങ് പാടവത്തിലൂടെ സലാ ലിവർപൂളിനെ മുന്നിലെത്തിച്ചു. മത്സരം അവസാനിക്കാൻ സെക്കൻഡുകൾ ശേഷിക്കെ ടോട്ടൻഹാമിനെ തേടി വീണ്ടുമെത്തി പെനാൽറ്റി. ഇക്കുറി ഹാരി കെയ്ന്‍ തെറ്റിയില്ല. ആദ്യ പെനാൽറ്റി നഷ്ടമായ അതേവഴിയിലൂടെ കെയ്ൻ പന്ത് വലയിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.