മോണകോ: സ്ട്രൈക്കർമാരുടെ ഗ്ലാമർ തരംഗത്തിനിടയിൽ മിന്നിമറയുന്ന മിഡ്ഫീൽഡിലെ സൂപ്പർതാരത്തെ തേടി അർഹിച്ച അംഗീകാരമെത്തി. തുടർച്ചയായ മൂന്നുതവണ റയൽ മഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് കിരീടമണിയിക്കുകയും കഴിഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനലിലെത്തിക്കുകയും ചെയ്ത ലൂക്ക മോഡ്രിച്ചിന് യൂറോപ്പിെൻറ ഫുട്ബാളർ പുരസ്കാരം.
ആദ്യമായാണ് ഇൗ പദവിക്ക് ക്രൊയേഷ്യൻ താരം അർഹനാവുന്നത്. റയലിലെ സഹതാരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഫൈനലിസ്റ്റുകളായ ലിവർപൂളിെൻറ മുഹമ്മദ് സലാഹിനെയും മറികടന്നാണ് മോഡ്രിച് യുവേഫയുടെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരമായത്. ഇതോടെ, വരാൻേപാകുന്ന ഫിഫ ദ ബെസ്റ്റ് അവാർഡിനും ബാലൺ ഡിഒാറിനും മോഡ്രിച്ചിന് സാധ്യതയേറി.
ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും കളിച്ച ക്ലബുകളുടെ 80ഒാളം വരുന്ന കോച്ചുമാരും 55 മാധ്യമപ്രവർത്തകരും യുവേഫ അസോസിയേഷൻ മെംബർമാരുമടങ്ങിയ സമിതി വോട്ടിലൂടെയാണ് യൂറോപ്പിലെ മികച്ച താരത്തെ കണ്ടെത്തിയത്. മോഡ്രിച്ചിന് 313 പോയൻറ് ലഭിച്ചപ്പോൾ, ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 233ഉം മുഹമ്മദ് സലാഹിന് 134ഉം പോയൻറ് ലഭിച്ചു. ചാമ്പ്യൻസ് ലീഗിനു പുറമെ ലോകകപ്പിലെ മിന്നും പ്രകടനവും താരത്തിന് തുണയായി. ഫ്രാൻസിനോട് ഫൈനലിൽ തോറ്റെങ്കിലും ലോകകപ്പിലെ മികച്ചതാരമായി.
മറ്റു അവാർഡുകൾ
ഗോൾ കീപ്പർ കെയ്ലർ നവാസ് -റയൽ മഡ്രിഡ്
ഡിഫൻഡർ: സെർജിയോ റാമോസ് -റയൽ മഡ്രിഡ്
ഫോർവേഡ്: ക്രിസ്റ്റ്യാനോ റൊണാൾഡോ -റയൽ മഡ്രിഡ്
The official result of the #UCLdraw!
— UEFA Champions League (@ChampionsLeague) August 30, 2018
Toughest group? pic.twitter.com/G6rPKtQuU8
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.