തൊറീനോ: കടിച്ച സുവാരസും കടികൊണ്ട ചെല്ലിനിയും പരസ്പരം മറന്നിട്ടില്ലായിരുന്നു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബാഴ്സലോണ-യുവൻറസ് മത്സരത്തിനിടെ ദീർഘനാളിനുശേഷം ഇരുവരും കണ്ടുമുട്ടിയപ്പോൾ പഴയ ‘ഒാർമ’ ഇരുവരും പുതുക്കി. മത്സരത്തിനിടെ ഇരുവരും ചിരിച്ചുകൊണ്ട് പരസ്പരം തോളിൽ കൈയിട്ടപ്പോൾ ചെല്ലിനി എന്നോ സുവാരസിന് പൊറുത്തുകൊടുത്തിട്ടുണ്ടെന്ന് ആരാധകർക്ക് മനസ്സിലായി.
സുവാരസിൻെറ കടിയേറ്റ് വേദനിക്കുന്ന ചെല്ലിനി
2014 ബ്രസീൽ േലാകകപ്പിൽ ഇറ്റലി-ഉറുഗ്വായ് മത്സരത്തിനിടെയായിരുന്നു വിവാദമായ ‘കടി സംഭവം’ ഉണ്ടായത്. മത്സരത്തിനിടെ റഫറി കാണാതെ ഇറ്റാലിയൻ പ്രതിരോധ താരം ചെല്ലിനിയുടെ തോളിൽ സുവാരസ്, യാതൊരു പ്രകോപനവും കൂടാെത കടിക്കുകയായിരുന്നു. ഇത് മൂന്നാം തവണയായിരുന്നു സുവാരസ് എതിർ താരങ്ങളെ മത്സരത്തിനിടെ കടിച്ചത്. കളിയിൽ ചുവപ്പുകാർഡ് കണ്ടു പുറത്തുപോവേണ്ടിവന്ന താരത്തിന് ഒമ്പത് മത്സരങ്ങളിൽ ഫിഫയുടെ വിലക്കും കിട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.