ലണ്ടൻ: ചെൽസിക്കു പിന്നാലെ എഫ്.എ കപ്പിൽ മാഞ്ചസ്റ്റർ യുനൈറ്റഡും ക്വാർട്ടർ ഫൈനലിൽ. ഹഡേഴ്സ്ഫീൽഡ് ടൗണിനെ രണ്ടു ഗോളുകൾക്ക് തോൽപിച്ചാണ് മാഞ്ചസ്റ്റർ അവസാന എട്ടിലേക്ക് കയറിയത്. മൂന്നാം മിനിറ്റിൽതന്നെ യുനൈറ്റഡ് ഗോൾവേട്ടക്ക് തുടക്കംകുറിച്ചു.
ബെൽജിയം താരം റൊമേലു ലുക്കാക്കുവായിരുന്നു സ്കോർ നേടിയത്. െമെതാനത്തിെൻറ മധ്യഭാഗത്തുനിന്ന് യുവാൻ മാറ്റ നീട്ടിനൽകിയ പന്തുമായി കുതിച്ച ലുക്കാക്കു ബോക്സിലേക്ക് കുതിച്ചുകയറി എതിർ ഗോളി ജോനാസ് ലോസിയെ മറികടന്ന് വലകുലുക്കുകയായിരുന്നു. പിന്നാലെ യുവാൻ മാറ്റയും വലകുലുക്കിയെങ്കിലും ‘വാറി’ലൂടെ റഫറി ഗോൾ നിഷേധിച്ചു. ആദ്യ പകുതിയിൽ പിന്നീട് ഗോളുകളൊന്നും പിറന്നില്ല.
രണ്ടാം പകുതിയുടെ ആദ്യത്തിൽതന്നെ യുനൈറ്റഡ് വീണ്ടും മുന്നിലെത്തി. ഇത്തവണയും ലുക്കാക്കുതന്നെയായിരുന്നു സ്കോറർ. ഹഡേഴ്സ് ഫീൽഡിെൻറ ഗോൾശ്രമം പൊളിച്ച് കൗണ്ടർ അറ്റാക്കിലായിരുന്നു ഗോൾ.
നാലു താരങ്ങൾക്കിടയിലൂടെ അലക്സി സാഞ്ചസ് നൽകിയ പാസിലാണ് ബെൽജിയം സ്ൈട്രക്കറുടെ (55) മിന്നും ഗോൾ. ക്വാർട്ടറിൽ ബ്രൈട്ടൻഹോവനാണ് യുനൈറ്റഡിെൻറ എതിരാളി. അതേസമയം, ചെൽസി കരുത്തരായ ലെസ്റ്റർ സിറ്റിയുമായി ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.