ബാഴ്സലോണ: സാൻറിയാഗോ ബെർണബ്യൂവിൽ ബി-ബി-സി സഖ്യം പഴയ വീര്യത്തിലേക്ക് തിരിച്ചുവന്ന് റയൽ മഡ്രിഡിന് മികച്ച വിജയം ഒരുക്കിയപ്പോൾ, നുകാമ്പിൽ മറ്റൊരു സഖ്യത്തിെൻറ പിറവിയായിരുന്നു. ബ്രസീൽ-അർജൻറീന-ഉറുഗ്വായ് ജോടികളായ മെസ്സി-സുവാരസ്-കുടീന്യോ കൂട്ടുകെട്ട് ട്രാക്കിലായതോടെ റയൽ മഡ്രിഡിനു പിന്നാലെ ബാഴ്സലോണക്കും മിന്നും ജയം.
ഹാട്രിക് ഗോളുമായി സുവാരസും രണ്ടു ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കിയും ലയണൽ മെസ്സിയും പിന്നാലെ, കുടീന്യോയും എതിർവല കുലുക്കിയതോടെ 6-1െൻറ കൂറ്റൻ ജയത്തോടെയാണ് കറ്റാലൻ പട ജൈത്രയാത്ര ഗംഭീരമാക്കിയത്. സുവാരസിന് ഒരു ഗോളിന് വഴിെയാരുക്കി, ലയണൽ മെസ്സി ലാ ലിഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾക്ക് വഴിയൊരുക്കിയ താരമെന്ന റെക്കോഡും സ്വന്തമാക്കി.
ബാഴ്സയുടെ വലയിൽ മൂന്നാം മിനിറ്റിൽ പന്തെത്തിച്ച് ഞെട്ടിച്ചാണ് ജിറോണയുടെ തുടക്കം. ഉമിറ്റിറ്റിയുടെ ചെറിയ പിഴവിൽ നിന്നായിരുന്നു ഗോൾ. എന്നാൽ, ബാഴ്സയുടെ ഗോൾ വേട്ടക്ക് സുവാരസ് (5) തുടക്കമിട്ടതോടെ, ജിറോണ പിന്നീട് കളത്തിലേയുണ്ടായിരുന്നില്ല. ആറു മിനിറ്റിെൻറ വ്യത്യാസത്തിൽ രണ്ടു ഗോളുമായി (30, 36) മെസ്സിയും ആദ്യ പകുതിക്ക് തൊട്ടുമുമ്പ് സുവാരസും (44) വല കുലുക്കിയതോടെ ബാഴ്സ ബഹുദൂരം മുന്നിലെത്തി.
രണ്ടാം പകുതിയിൽ കുടീന്യോ (66) ലാ ലിഗയിലെ തെൻറ ആദ്യ ഗോൾ നേടുകയും പിന്നാലെ സുവാരസ് (76) ഹാട്രിക് തികക്കുകയും ചെയ്തു. പോയൻറ് പട്ടികയിൽ ബാഴ്സ (65) ബഹുദൂരം മുന്നിലാണ്. അത്ലറ്റികോ മഡ്രിഡിെൻറ പിന്നിൽ (55) മൂന്നാമതാണ് റയൽ (51).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.