ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് മാഞ്ചസ്റ്റർ സിറ്റിയെ നയിക്കുന്ന പരിശീലകൻ പെപ് ഗ്വാർഡിയോളക്ക് ദീർഘകാലാവധി നൽകാനൊരുങ്ങി ക്ലബ് അധികൃതർ. രണ്ടുവർഷത്തേക്കെത്തിയ സൂപ്പർ പരിശീലകന് മൂന്നു വർഷം കൂടി കരാർ നീട്ടാനാണ് നീക്കം. 2018 മേയിൽ അവസാനിക്കുന്ന നിലവിലെ കരാർ പുതുക്കുന്നതിെൻറ ചർച്ചകൾ സജീവമായതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാഞ്ചസ്റ്റർ സിറ്റി ഉടമ ഖൽദൂൻ അൽ മുബാറകും സി.ഇ.ഒ ഫെറാൻ സൊറായാനോയും സമ്മതം മൂളി.
പ്രീമിയർ ലീഗിൽ തുടർച്ചയായി 16 ജയങ്ങളുമായി റെക്കോഡ് കുറിച്ച സിറ്റി ചാമ്പ്യൻഷിപ് പട്ടികയിൽ 11 പോയൻറ് വ്യത്യാസത്തിൽ ഏെറ മുന്നിലാണ്. സിറ്റിക്ക് 52ഉം, യുനൈറ്റഡിന് 41ഉം പോയൻറുകൾ. പ്രഥമ സീസണിൽ കിരീടങ്ങളൊന്നും നേടാനായില്ലെങ്കിലും ഇക്കുറി പ്രീമിയർ ലീഗ് കിരീടം ഏറക്കുറെ ഉറപ്പിച്ചു. ലീഗ് കപ്പ്, ചാമ്പ്യൻസ് ലീഗ് എന്നിവയിലും മികച്ച നിലയിലാണ് സിറ്റി. ബാഴ്സലോണയിൽ നാലും, ബയേൺ മ്യൂണിക്കിൽ മൂന്നും വർഷംകൊണ്ട് പൊന്നുവിളയിച്ചാണ് സൂപ്പർ കോച്ച് ഇംഗ്ലണ്ടിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.