ഗോൾ കീപ്പർക്ക്​ ചോർന്നു; യുനൈറ്റഡ്​ എഫ്​.എ കപ്പിൽ നിന്നും പുറത്ത്​

ലണ്ടൻ: എന്നും വിശ്വസ്​ഥതയോടെ യുനൈറ്റഡി​​​െൻറ വലകാത്ത ഹീറോ, ഒരൊറ്റ മത്സരത്തോടെ സീറോയ ആയ കാഴ്​ചയായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്​.ആരാധകർ ആവേശത്തോടെ കാത്തിരുന്ന എഫ്​.എ കപ്പ്​ സെമിപോരാട്ടത്തിൽ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ ഗോളി ഡേവിഡ്​ ഡിഹിയക്ക്​ വമ്പൻ പിഴവ്​ സംഭവിച്ചപ്പോൾ, ചെൽസിക്കു മുന്നിൽ 3-1ന്​ ​േതാറ്റ്​ യുനൈറ്റഡ്​ കിരീടമില്ലാത്ത സീസണിനെ ഒരിക്കൽ കൂടി ഏറ്റുവാങ്ങി. ജയത്തോടെ ചെൽസി ആഗസ്​റ്റ്​ ഒന്നിന്​ ഫൈനൽ പോരാട്ടത്തിൽ ആഴ്​സനലിനെ നേരിടും. 

ഡേവിഡ്​ ഡിഹിയയുടെ രണ്ടു പിഴവുകളാണ്​ യുനൈറ്റഡി​​​െൻറ കണക്കുകൂട്ടൽ തെറ്റിച്ചത്​. ആദ്യ പകുതിക്ക്​ തൊട്ടു മുമ്പും ശേഷവും രണ്ടു തവണയാണ്​ ചെൽസി സ്​ട്രൈക്കർമാരുടെ ദുർബല ഷോട്ടുകൾ ഡേവിഡ്​ ഡിഹിയയുടെ കൈകളിൽ ഉരസി വലയിൽ പതിച്ചത്​. ഒലീവിയർ ജിറൂഡും​(45), മാസൺ മൗണ്ടുമായിരുന്നു​(46) സ്​കോറർമാർ. മാനസികമായി തളർന്ന യുനൈറ്റഡിന്​ 74ാം മിനിറ്റിൽ ഒരു സെൽഫ്​ ഗോളും എത്തിയതോടെ (ഹാരി മഗ്വെയ്​ർ-74) തോൽവി ഉറപ്പിച്ചു. ബ്രൂണോ ഫെർണാണ്ടസ്​ 85ാം മിനിറ്റിൽ നേടിയ പെനാൽറ്റിഗോളായിരുന്നു യുനൈറ്റഡിന്​ നേരിയ ആശ്വാസം നൽകിയത്​. 

ലോക്​ഡൗണിനായി കളി നിർത്തുന്നതിന്​ മുന്നെയുള്ള പ്രീമിയർ ലീഗ്​ മത്സരത്തിൽ ചെൽസിയെ യുനൈറ്റഡ്​ പ്രീമിയർ ലീഗ്​ മത്സരത്തിൽ തോൽപിച്ചിരുന്നു. 3-5-2 ഫോർമാറ്റിൽ ഒരിക്കൽ കൂടി ഒലെ ഗണ്ണർ സോൾഷ്യർ ടീമിനെ ഇറക്കിയെങ്കിലും ഇത്തവണ ഫലിച്ചില്ല. ടീം മാറ്റങ്ങളെല്ലാം പാളിയപ്പോൾ ആരാധകർ കാത്തിരുന്ന കിരീടമോഹവും പൊലിഞ്ഞു.

...മാച്ച്​ പോയൻറ്​സ്​....

-ചെൽസിയുടെ 14ാം എഫ്​.എ കപ്പ്​ ഫൈനലാണിത്​. ആഴ്​സണലാണ്​(21) ഏറ്റവും കൂടുതൽ തവണ എഫ്​.എ കപ്പ്​ ഫൈനലിലെത്തിയ ടീം

-ഇതു ആറാം തവണയാണ്​ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ ചെൽസിയോട്​ എഫ്​.എ കപ്പിൽ തോറ്റു പുറത്താവുന്നത്​.

-ഇതിനു മുമ്പ്​ 2018 എഫ്​.എ കപ്പ്​ ഫൈനലിലാണ്​ ചെൽസി മാഞ്ചസ്​റ്റർ യുറ്റൈഡിനെ അവസാനമായി തോൽപിക്കുന്നത്​. പിന്നീട്​ നടന്ന ഏല്ലാ ഫോർമാറ്റ്​ മത്സരങ്ങളിലും നാലു തോൽവിയും രണ്ടു സമനിലയും ഏറ്റു വാങ്ങാനായിരുന്നു ചെൽസിയുടെ വിധി. 

-കഴിഞ്ഞ ജനുവരിയിൽ ബേൺലിയോട്​ തോറ്റതിനു ശേഷം ഇതാദ്യമായാണ്​ യുനൈറ്റഡ്​ കളി കൈവിടുന്നത്​. തോൽവിയറിയാത്ത 19 മത്സരങ്ങൾക്ക്​ ഇതോടെ അവസാനം. 

-എഫ്​.എ കപ്പിൽ ഒലീവിയർ ജിറൂഡി​​​െൻറ 16ാം ഗോളാണിത്​. അഗ്യൂറോയാണ്​ (19 ഗോൾ) എഫ്​.എ കപ്പ് നിലവിലെ ടോപ്​ സ്​കോറർ.​

Tags:    
News Summary - Manchester United 1-3 Chelsea: Blues book Arsenal FA Cup final after De Gea's nightmare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.